SignIn
Kerala Kaumudi Online
Wednesday, 21 October 2026 6.38 PM IST

പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു

കുമരകം: കുമരകം വൊക്കേഷണൽ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ എസ്.പി.സി കേഡറ്റുകൾ കുമരകം പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷന്റെ പ്രവർത്തനങ്ങൾ, പരാതികൾ സ്വീകരിക്കുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതും, കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ, ഗതാഗതനിയമങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. പൊലീസ് കേഡറ്റ് ജനീറ്റ നന്ദി അറിയിച്ചു. എസ്.പി.സി കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ പി.സി പ്രതീഷ്, രൂപ സായി, അദ്ധ്യാപകരായ എൻ. ഗിരീഷ്, രവി കണ്ണൻ, ജോസിമോൾ ജോസ്, ലാൽ വർഗീസ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, POLICE STATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY