
തലയോലപ്പറമ്പ്: എസ്.ഐ.ആർ പിൻവലിക്കുക, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെയ്ക്കുക, പൗരാവകാശം സംരക്ഷിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് കേരള മഹിളാസംഘം തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധയോഗം സി.പി.ഐ ജില്ലാ എക്സി. അംഗം സി.കെ.ആശ ഉദ്ഘാടനം ചെയ്തു. മഹിളാസംഘം മണ്ഡലം പ്രസിഡന്റ് ജസീന ഷാജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി സാബു.പി മണലൊടി, മഹിളാസംഘം മണ്ഡലം സെക്രട്ടറി പി.എസ്.പുഷ്പമണി, സി.പി.ഐ തലയോലപറമ്പ് ലോക്കൽ സെക്രട്ടറി പ്രസാദ് പൈനാമിറ്റം എന്നിവർ പ്രസംഗിച്ചു. പി.പ്രീതി, ഗിരിജ പുഷ്‌കരൻ, സുശീല രാധാകൃഷ്ണൻ, പി.കെ.സന്ധ്യ, മിനി ജോയ്, സീമ ബിനു, മിനി ശിവൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |