SignIn
Kerala Kaumudi Online
Wednesday, 21 October 2026 7.39 PM IST

ഭാഗ്യം, ദൈവം കാത്തു!

വാഗണ്ണിൽ കാൽവഴുതി 800 അടി താഴ്ചയിലേക്ക് വീണ ഡോക്ടറെ രക്ഷപ്പെടുത്തി

കോട്ടയം: വിനോദയാത്രയ്ക്കിടെ കാൽവഴുതി 800 അടി താഴ്ചയിലേക്ക് വീണ ഉത്തർപ്രദേശ് സ്വദേശിയായ ഡോക്ടറെ ഫയർഫോഴ്‌സ് സംഘം സാഹസികമായി രക്ഷിച്ചു. ഉത്തർപ്രദേശ് സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഇ.എൻ.ടി സർജൻ ഡോ.സുഖിയ ജയനാണ് (28) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. സുഖിയ ജയനും നാല് സുഹൃത്തുക്കളും വാഗമണ്ണിൽ വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു. വാഗമൺ നാച്ചുറൽ ഇൻഫിനിറ്റി പൂളിന് സമീപം നിൽക്കവേ കാൽ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ സുഹൃത്തുക്കൾ പീരുമേട് അഗ്നിശമനസേനയെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ സേനാഉദ്യോഗസ്ഥർ സാഹസികമായി 800 അടി താഴ്ചയിലേക്കിറങ്ങി യുവാവിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് രണ്ട് കിലോമീറ്ററോളം ദൂരം ചുമന്ന് വാഗമൺ ടൗണിലെ റോഡിൽ എത്തിച്ചു. വീഴ്ചയിൽ സുഖിയ ജയന്റെ കാൽപാദത്തിന് ഒടിവ് സംഭവിച്ചു. തുടർന്ന് ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീരുമേട് സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ നവാസിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ആനന്ദ്, രജീഷ്, രാഗേഷ് ലാൽ, അലക്‌സ് സൈമൺ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ACCIDENT VAGAMON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY