
കോട്ടയം : സ്വകാര്യ ബസുടമകളുടെ പ്രശ്നങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ. സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസ് വ്യവസായം അതീവ പ്രതിസന്ധിയിലാണ്. വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ നിയമിച്ച കമ്മിഷൻ ഉടമകളുടെ പ്രശ്നങ്ങൾ പഠിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും നിർദ്ദേശങ്ങൾ ചർച്ച ചെയ്തിട്ടില്ല. എ.സി.സത്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജോയി ചെട്ടിശ്ശേരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റോണി കണ്ണംപള്ളി മുഖ്യ പ്രഭാഷണം നടത്തി. ആൽവിൻ ജോസ്, സാജു മൈക്കിൾ, റ്റി സി തോമസ് സേവിയർ ജോസഫ്, ചാക്കോച്ചൻ ജോസ്, എബിൻ സി രാജു, രാജശേഖരൻ നായർ, എബി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |