SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.14 AM IST

സിൽവർ ജൂബിലി ആഘോഷം

sbi

വൈക്കം : എസ്.ബി.ഐ പെൻഷണേഴ്സ് അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വൈക്കം ഏരിയാ സമ്മേളനവും മുതിർന്ന അംഗങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു. വൈക്കം എസ്.ബി.ഐ ശാഖാ ഹാളിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് ത്രേസ്യാമ്മ ആന്റണി ഉദ്ഘാടനം ചെയ്തു. ഏരിയാ കൺവീനർ ഡി.കെ.രാജഗോപാൽ അധ്യക്ഷത വഹിച്ചു. പെൻഷണേഴ്സ് സൊസൈ​റ്റി പ്രസിഡന്റ് എം.ജി.രാഘവൻ, വൈക്കം എസ്.ബി.ഐ ചീഫ് മാനേജർ ദീപാ ആർ.പണിക്കർ, ജോയിന്റ് കൺവീനർ ജോയ് ജോർജ്ജ്, കെ.ജെ.ജോസഫ്, എ.എൻ.സരസമ്മ തുടങ്ങിയവർ പ്രസംഗിച്ചു. ജീവിതശൈലി രോഗങ്ങളെക്കുറിച്ച് സെമിനാറുമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL