1 MIN READ PUBLISHED: SEPTEMBER 03, 2024 12:12 AM IST | UPDATED: JULY 11, 2025 10:01 PM IST
പി ടി എ പ്രസിഡണ്ടുമാർക്കുള്ള ഉപജില്ലാ ശിൽപശാലതുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഗിരീഷ് ഉദ്ഘാടനം ചെയ്യുന്നു.
മേപ്പയ്യൂർ: മേലടി ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലേയും പി.ടി.എ പ്രസിഡന്റുമാർക്കുള്ള ഏകദിന ശിൽപശാല തുറയൂർ ഗവ. യു.പി സ്കൂളിൽ നടന്നു. തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. മേലടി എ.ഇ.ഒ. പി ഹസീസ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം ഫോറം പ്രതിനിധി സുഭാഷ് സമത, തുറയൂർ ജി.യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് രതീഷ് കെ.എം പ്രസംഗിച്ചു. തൃക്കുറ്റിശ്ശേരി ജി.യു.പി സ്കൂൾ പ്രധാനദ്ധ്യാപകൻ സുധീർരാജ്, ആർ.പത്മനാഭൻ ക്ളാസുകൾക്ക് നേതൃത്വം നൽകി. തുറയൂർ ജി.യു പി സ്കൂൾ എച്ച് എം. ഇ എം രാമദാസൻ സ്വാഗതവും ഹരീഷ് നന്ദിയും പറഞ്ഞു.
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ