SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

ലക്ഷദ്വീപ് എം.പിക്ക് സ്വീകരണം നൽകി

sathi
ലക്ഷദ്വീപ് എം പി ഹംദുള്ള സഈദിന് തുറമുഖചുമട്ട് തൊഴിലാളി യൂനിയൻ എസ്. ടി യു , ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ നടത്തിയ സ്വീകരണം

ബേപ്പൂർ: തുറമുഖത്തെ ചുമട്ടുതൊഴിലാളി യൂണിയൻ എസ്.ടി.യു , ഐ.എൻ.ടി യു.സിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് എം.പി ഹംദുള്ള സഈദിന് സ്വീകരണം നൽകി. പരിപാടി പോർട്ട് എസ്.ടി.യു ജനറൽ സെക്രട്ടറി എം.ഐ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പോർട്ട് ഐ.എൻ.ടി.യു.സി പ്രസിഡന്റ് എ.ഇ മാത്യു അദ്ധ്യക്ഷത വഹിച്ചു. എം. ഐ മുഹമ്മദ് ഹാജി ലക്ഷദ്വീപ് എം.പി ഹംദുള്ള സഈദിനെ പൊന്നാടയണിയിച്ചു. എം മുഹമ്മദ് കോയ, രാജീവൻ തിരുവച്ചിറ, ടി.കെ അബ്ദുൽഗഫൂർ, പി.വി, അഷറഫ്, എൻ.മുഹമ്മദ് നദീർ എന്നിവർ പ്രസംഗിച്ചു. പോർട്ട് എസ്.ടി.യു സെക്രട്ടറി നവാസ് സ്വാഗതവും ഐ.എൻ.ടി.യു.സി കൺവീനർ ബാബു നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL