SignIn
Kerala Kaumudi Online
Friday, 23 October 2026 4.08 AM IST

ഉപകരണങ്ങൾ വിതരണംചെയ്തു

img
കടമേരി കൃഷിക്കൂട്ടത്തിന് കാർഷിക സംസ്കരണ ഉപകരണങ്ങൾ കൈമാറിയപ്പോൾ

വടകര: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ കടമേരി കൈരളി കൃഷിക്കൂട്ടത്തിന് വെൻജ്വർ ക്യാപ്പിറ്റൽ ഫണ്ടിൽ ഉൾപ്പെടുത്തി അമ്പതിനായിരം രൂപയുടെ കാർഷിക സംസ്കരണ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ വിതരണോദ്ഘാടനം നിർവഹിച്ചു. അയൽകൂട്ടം കൺവീനർ ആർ.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കൃഷ്ണ, സി.ശശിധരൻ, വിജയൻ എൻ.ടി.കെ എന്നിവർ സംസാരിച്ചു. കൈരളി കൃഷിക്കൂട്ടം മഞ്ഞൾ കൃഷി നടത്തി, ഉത്പ്പന്നങ്ങൾ മാർക്കറ്റിലിറക്കുന്ന പ്രൊജക്ട് സർക്കാരിന് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ടനുവദിച്ചത്. മഞ്ഞൾ ഉണക്കിപ്പൊടിച്ച് പായ്ക്കറ്റിലാക്കി പുറത്തിറക്കുന്നതിനാവശ്യമായ ട്രേ ഡ്രയർ, വെയിംഗ് മെഷീൻ, പാത്രങ്ങൾ,സീലീഗ് മെഷീൻ എന്നീ ഉപകരണങ്ങളാണ് കൃഷിക്കൂട്ടത്തിന് നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, KRISHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL