
കുറ്റ്യാടി: പാലേരി പാറക്കടവിൽ മെസേജ് കൾച്ചറൽ സെന്റർ പ്രവർത്തനമാരംഭിച്ചു. ജമാ അത്തെ ഇസ്ലാമി കേരള അമീർ പി.മുജീബുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജമാ അത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി അദ്ധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എം.പിയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ളയും സ്നേഹ സന്ദേശം നൽകി. ഉണ്ണിവേങ്ങേരി, റസാഖ് പാലേരി, അഡ്വ. കെ.പ്രവീൺ കുമാർ, എസ്.പി.കുഞ്ഞമ്മദ്, വഹീദ പാറേമ്മൽ, കെ.എം.അഭിജിത്ത്, വി.എം.നിഷാദ്, സുൽത്താൻ നൂറുദീൻ, പുതുക്കോട്ട് രവി, പ്രവീൺ കുമാർ, മുസ്തഫ പാലേരി, എം.കെ.ഫാത്തിമ, ആയിഷ ഹബീബ്, കെ.ടി.സൂപ്പി, സജീർ എടച്ചേരി, മുനീബ് എലങ്കമൽ, ശഫാഖ് കക്കോടി, വി.ടി.സലിം, എ.കെ.അശ്റഫ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ എ.പി.മൂസ മൗലവിയേയും എൻ.ടി.സുഹൈലിനെയും ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |