SignIn
Kerala Kaumudi Online
Friday, 23 October 2026 1.32 PM IST

പ്രൈമറി അ​ദ്ധ്യാപക ശില്പശാല

lockel

ഫറോക്ക്: ജില്ലൈ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 'ഹരിത ഭവനം" പദ്ധതിയുടെ ഭാഗമായി ഫറോക്ക് ഉപജില്ലയിലെ പ്രൈമറി അദ്ധ്യാപകർക്കുള്ള ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ശൈലജ​ ഉദ്ഘാടനം ചെയ്തു. ഫറോക്ക് ബി.ആർ.സി ഹാളിൽ നടന്ന ചടങ്ങിൽ എ.ഇ.ഒ എം.ടി.കുഞ്ഞി മൊയ്തീൻ അ​ദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡന്റ് വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു. ലത്തീഫ് കുറ്റിപ്പുറം മുഖ്യാതിഥിയായി. പ്രദീപ്, എം.പവിത്രൻ, കെ.കെ.യാസിർ, എം.ശ്രീബ തുടങ്ങിയവർ സംസാരിച്ചു. ബാബു പറമ്പത്ത് നേതൃത്വം നൽകി. ഫറോക്ക് ഉപജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി കെ.കെ.യാസിർ,​ എം.ശ്രീബ എന്നിവർ കോ- ഓർഡിനേറ്റർമാരായും ഉപജില്ലയിലെ നഗരസഭ/ പഞ്ചായത്ത് പരിധിയിലെ ഓരോ അ​ദ്ധ്യാപകർ അംഗങ്ങളായും സമിതി രൂപീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL