
മുക്കം: മുക്കം സാംസ്കാരിക കൂട്ടായ്മയായ ബഹുസ്വരവും അരീക്കോട് അക്കാഡമിക് റിസർച്ച് ഗ്രൂപ്പും ചേർന്ന് വെള്ളരി നാടകത്തിലെ കലാകാരൻമാരെയും അണിയറ പ്രവർത്തകരെയും ആദരിച്ചു. ബീന ആർ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.ബാബു മുഖ്യാതിഥിയായിരുന്നു. പാറമ്മൽ അഹമ്മദ് കുട്ടി കലാകാരൻമാരെ പരിചയപ്പെടുത്തി. സലാം കാരമൂല അദ്ധ്യക്ഷത വഹിച്ചു. സലീം വലിയപറമ്പ്, നാസർകൊളായി, മുക്കം വിജയൻ, സക്കീന ഫൈസൽ, എ.വി.സുധാകരൻ, യു.പി.അബ്ദുൽ നാസർ, ഡോ. ജയിംസ് പോൾ, എ.പി.മുരളീധരൻ, അബാസ് അലി, ജി.അബ്ദുൽ അക്ബർ, സിഗ്നി ദേവരാജ്, പ്രശാന്ത് കൊടിയത്തൂർ, രാഹുൽ കൈമള എന്നിവർ സംസാരിച്ചു. കെ.കെ.ദ്രുവൻ, എ.എം.ജമീല, ഗിരീഷ് കുമാർ, മുഹമ്മദ് കുളങ്ങര, ബാബു, ബൈജു മുക്കം, അഹമ്മദ് കുട്ടി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |