
പാറക്കടവ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ വാർഷിക മദ്ഹുറസൂൽ പ്രഭാഷണത്തിനും പാറക്കടവ് സിറാജുൽ ഹുദാ മീലാദ് ഫെസ്റ്റുകൾക്കുമായുള്ള പന്തലിന്റെ കാൽനാട്ടൽ കർമ്മം സയ്യിദ് ഹുസൈൻ സഖാഫി തളീക്കരയുടെ നേതൃത്വത്തിൽ നടന്നു. പൊന്നങ്കോട് അബൂബക്കർ ഹാജി, പുന്നോറത്ത് അഹമ്മദ് ഹാജി, കെ.കെ.ഹമീദ് ഹാജി, മാവിലാട്ട് ഇസ്മായിൽ ഹാജി, സുബൈർ ഹാജി ചിറക്കോത്ത്, മുനീർ സഖാഫി ഓർക്കാട്ടേരി, റഹീം സഖാഫി പാറക്കടവ്, നിസാർ ഫാളിലി താനക്കോട്ടൂർ, അബ്ദുല്ലത്തീഫ് സഖാഫി പേരോട്, റഹീസ് സുറൈജി മുളിവയൽ എന്നിവർ പങ്കെടുത്തു. 11ന് രാവിലെ മഖാം സിയാറത്തോടുകൂടി ആരംഭിക്കുന്ന പരിപാടിയിൽ കെ.ജി വിദ്യാർത്ഥികളുടെ കലാപരിപാടികളും തിരുനബി സന്ദേശ ബഹുജന വിദ്യാർത്ഥി റാലിയും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |