SignIn
Kerala Kaumudi Online
Friday, 23 October 2026 7.47 AM IST

വില്ലേജ് ഓഫീസർക്ക് യാത്രയയപ്പ് നൽകി

1
പുതുപ്പാടി വില്ലേജിൽ നിന്ന് സ്ഥലം മാറ്റം ലഭിച്ച വില്ലേജ് ഓഫീസർ സി.കെ. സതീശന് ഗ്രാമപഞ്ചായത്തിൻ്റെ ഉപഹാരം പ്രസിഡണ്ട് നജ്മുന്നിസ ഷെരീഫ് നൽകുന്നു.

കോഴിക്കോട്: പുതുപ്പാടി വില്ലേജ് ഓഫീസിൽ നിന്ന് കാന്തലാട് വില്ലേജ് ഓഫീസിലേക്ക് സ്ഥലം മാറി പോകുന്ന വില്ലേജ് ഓഫീസർ സി.കെ. സതീശന് വില്ലേജ് വികസന സമിതി യാത്രയയപ്പ് നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ ഷെരീഫ് ഉദ്ഘാടനം ചെയ്തു, ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ മെമ്പർ അംബുടു ഗഫൂർ, കാദർ ഹാജി, പി.വി സലാം, ടി.പി ഗോപാലൻ, വില്ലേജ് ഓഫീസർ പി.കെ മോഹനൻ, വില്ലേജ് ജീവനക്കാരായ കെ.സി.ലതേഷ്, വി.ബി.ദിവ്യ, എ.പി.രാജു, കെ.കെ.നീതു, റജീന വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. പി.കെ.മുഹമ്മദലി സ്വഗതവും സി.കെ.സതീശൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL