SignIn
Kerala Kaumudi Online
Friday, 23 October 2026 11.42 AM IST

 ആശങ്കയിൽ റേഷൻ വ്യാപാരികൾ കുരുക്കാകുമോ റേഷൻ മസ്റ്ററിംഗ്

ration
ration

കോഴിക്കോട്: റേഷൻ വിതരണത്തിന് പുറമെ എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക് ) കാർഡ് ഉടമകളുടെ മസ്റ്ററിംഗ് ചെയ്യാനുള്ള നിർദ്ദേശം റേഷൻ വ്യാപാരികളെ കുരുക്കിലാക്കുന്നു. റേഷൻ കടകളിൽ തന്നെ മസ്റ്ററിംഗ് പൂർത്തിയാക്കണമെന്നാണ് സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിന്റെ നിർദ്ദേശം. എന്നാൽ റേഷൻ വിതരണവും മസ്റ്ററിംഗും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുവാൻ പറ്റില്ലെന്നാണ് വ്യാപാരികളുടെ പക്ഷം. ഇ-പോസ് മെഷീനിന്റെ മെല്ലെപ്പോക്ക് കാരണം റേഷൻ വിതരണം വൈകുകയാണ്. ഇതിനൊപ്പം മസ്റ്ററിംഗ് കൂടി വരുമ്പോൾ റേഷൻ വിതരണം പൂർണമായും തടസപ്പെടും. മാത്രമല്ല അക്ഷയകേന്ദ്രങ്ങളിൽ 30 രൂപ ഈടാക്കുന്ന സേവനമാണ് റേഷൻ വ്യാപാരികൾ സൗജന്യമായി ചെയ്ത് കൊടുക്കേണ്ടത്. മസ്റ്ററിംഗ് റേഷൻ വ്യാപാരികളുടെ മാത്രം ഉത്തരവാദിത്വമാണെന്ന നിലയിൽ ഉദ്യോഗസ്ഥർ വ്യാപാരികളോട് പെരുമാറുന്നതും അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. മൂന്ന് ഘട്ടമായി നടക്കുന്ന മസ്റ്ററിംഗ് ജില്ലയിൽ ഒക്ടോബർ മൂന്ന് മുതൽ എട്ട് വരെയാണ് നടക്കുക.

പൊല്ലാപ്പാക്കുമോ ഇ-പോസ്

റേഷൻ കാർഡുകളിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും ഇ- പോസ് മെഷീൻ മുഖാന്തിരമാണ് ആധാർ അപ്‌ഡേഷൻ നടത്തേണ്ടത്. അംഗങ്ങൾ ആധാറുമായി നേരിട്ടെത്തി ഇ- പോസ് മെഷീനിൽ വിരലുകൾ പതിപ്പിക്കണം. എന്നാൽ കഴിഞ്ഞ തവണ മസ്റ്ററിംഗിനായി ആളുകൾ കൂട്ടത്തോടെ മസ്റ്ററിംഗിന് എത്തിയതോടെ സെർവർ പലതവണ തകരാറിലായി. മസ്റ്ററിംഗ് പൂർത്തിയാക്കാനാവാതെ പലരും മടങ്ങി. ഇത്തവണയും ഇത് തന്നെ നടക്കുമോ എന്നാണ് ഉപഭോക്താക്കളുടെ ആശങ്ക

മറ്റ്ആവശ്യങ്ങൾ

1. തിരക്ക് ഒഴിവാക്കാൻ സ്‌കൂൾ, അങ്കണവാടി തുടങ്ങിയ സ്ഥലങ്ങളിൽ വാർഡ് അടിസ്ഥാനത്തിൽ മസ്റ്ററിംഗ്ക്യാമ്പുകൾ സംഘടിപ്പിക്കുക.

2. കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ വഴി മസ്റ്ററിംഗ് നടത്താനുള്ള സൗകര്യമൊരുക്കുക.

3. മുതിർന്ന പൗരന്മാർക്കും ശാരീരികമായി അവശതകൾ അനുഭവിക്കുന്നവർക്കും അക്ഷയ , മറ്റ് ഓൺലൈൻ കേന്ദ്രങ്ങളിലൂടെയും മസ്റ്ററിംഗ് നടത്താനുള്ള അനുമതി നൽകുക

 മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത് 1371060 ഗുണഭോക്താക്കൾ

ജില്ലയിൽ ആദ്യഘട്ടത്തിൽ റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത് 356493 റേഷൻ കാർഡുകളിലായി 1371060 ഗുണഭോക്താക്കൾ. അന്ത്യോദയ അന്നയോജന (എ.എ.വൈ - മഞ്ഞ) കാർഡുകളിൽ 126410 ഗുണഭോക്താക്കളും പ്രയോരിറ്റി ഹൗസ് ഹോൾഡ് (പി.എച്ച്.എച്ച് - പിങ്ക്) കാർഡുകളിലായി 1244650 പേരുമുണ്ട്. നീല, വെള്ള കാർഡുകാർക്കുള്ള മസ്റ്ററിംഗ് പിന്നീട് നടക്കും.

''എല്ലാ ഭാരങ്ങളും റേഷൻ വ്യാപാരികളുടെ മേൽ കെട്ടിവെച്ച് രക്ഷപ്പെടുന്ന ഉദ്യോഗസ്ഥരുടെ പ്രവർത്തിയിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു''- ടി മുഹമ്മദാലി,സംസ്ഥാന ജനറൽ സെക്രട്ടറി,

ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL