കക്കട്ടിൽ: വോളിബോളിന് പേരുകേട്ട കുളങ്ങരത്ത് പത്താം വാർഡിൽ പാറക്കുളത്തിനു സമീപത്തെ റവന്യൂ പുറമ്പോക്കിൽ കളിക്കളം നിർമ്മിക്കാൻ കുന്നുമ്മൽ പഞ്ചായത്ത് ഭരണ സമിതി മുൻകൈയെടുക്കണമെന്ന് പത്താം വാർഡ് കോൺഗ്രസ് സമ്മേളനം ആവശ്യപ്പെട്ടു.കെ. ബീന അദ്ധ്യക്ഷത വഹിച്ചു. വി.വി.വിനോദൻ ഉദ്ഘാടനം ചെയ്തു. മുരളി കുളങ്ങരത്ത്, കെ.കെ രവി, റംല സി കക്കട്ടിൽ, പി.ഹമീദ്, രാഘവൻ നമ്പ്യാർ, സി.എം അമ്മത് ഹാജി, അൻവർ സാദത്ത് ചേണികണ്ടി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: അൻവർ സാദത്ത് ചേണികണ്ടി (പ്രസിഡന്റ്), രാഘവൻ നമ്പ്യാർ, റംല സി കക്കട്ടിൽ (വൈസ് പ്രസിഡന്റുമാർ), കെ.കെ.രവി (സെക്രട്ടറി), കെ.ബീന, കുഞ്ഞിരാമൻ പാറപൊയിൽ, ഹമീദ് പുതിയെടുത്ത്, സി.എം അമ്മത് ഹാജി (ജോ.സെക്രട്ടറിമാർ), മുരളി കുളങ്ങരത്ത് (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |