SignIn
Kerala Kaumudi Online
Friday, 23 October 2026 12.08 PM IST

ലഹരിക്കെതിരെ ബോധവത്ക്കരണം

a
കീഴരിയൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ അമൽ സരാഗ ഗൈഡ്സ് യൂണിറ്റ് ലീഡർ ദേവപ്രിയക്ക് ബോധവത്ക്കരണ നോട്ടീസ് നൽകി പരിപാടി ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കുക ജനങ്ങളെ ലഹരിക്കെതിരെ അണിനിരത്തുക എന്ന ലക്ഷ്യവുമായി നടുവത്തൂ‌ർ ശ്രീ വാസുദേവ ആശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് ബോധവത്ക്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി യൂണിറ്റ് അംഗങ്ങൾ സ്കൂളിലും പരിസര പ്രദേശങ്ങളിലും ലഹരി വിരുദ്ധ നോട്ടീസ് വിതരണം ചെയ്തു. കീഴരിയൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമൽ സരാഗ ഗൈഡ്സ് യൂണിറ്റ് ലീഡർ ദേവപ്രിയയ്ക്ക് ബോധവത്ക്കരണ നോട്ടീസ് നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ അമ്പിളി കെ.കെ, ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ.സി, ഹൈസ്കൂൾ പ്രധാനാദ്ധ്യാപിക അജിത , സ്റ്റാഫ് സെക്രട്ടറി രേഖ എൻ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL