SignIn
Kerala Kaumudi Online
Friday, 23 October 2026 9.07 AM IST

@ പാചക എണ്ണ വില വർധന എണ്ണക്കടി വില പൊള്ളും

oil
എണ്ണക്കടി

കോഴിക്കോട്: കൊതിയൂറും പഴം പൊരിയും ഉള്ളി വടയും സമൂസയും ഇനി കെെപൊള്ളാതെ കഴിക്കാനാവില്ല. കേന്ദ്ര സർക്കാർ പാചക എണ്ണയുടെ വില കുത്തനെ കൂട്ടിയ സാഹചര്യത്തിൽ പിടിച്ചു നിൽക്കാനായി എണ്ണക്കടികൾക്ക് വില കൂട്ടാനൊരുങ്ങുകയാണ് കേരള ബേക്കേഴ്സ് അസോസിയേഷൻ. പാമോയിൽ അടക്കമുള്ള ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ അഞ്ച് ശതമാനത്തിൽ നിന്ന് 27.5 ശതമാനമാണ് കേന്ദ്ര സർക്കാർ കൂട്ടിയത്. ആഭ്യന്തര ഉത്പാദകർക്ക് ഇറക്കുമതി തീരുവ കൂട്ടിയത് ഗുണമാണെങ്കിലും പാമോയിൽ ഉൾപ്പെടെയുള്ള ഭക്ഷ്യ എണ്ണകൾ ഉപയോഗിച്ച് പലഹാരങ്ങൾ തയാറാക്കുന്ന ബേക്കറികൾക്കും ഹോട്ടൽ ഉടമകൾക്കും ഇത് ഇരുട്ടടിയാണ്.

 സൺഫ്ലവർ ഓയിൽ, പാംഓയിൽ

വില കുത്തനെ കൂട്ടി വ്യാപാരികൾ

ഇറക്കുമതി ചുങ്കം ഉയർത്തിയതോടെ വ്യാപാരികൾ എണ്ണവില കുത്തനെ കൂട്ടി. വിവിധ ബ്രാൻഡുകൾക്കനുസരിച്ച് ചില്ലറ വിൽപ്പന വിലയിൽ ഇതിനകം ലിറ്ററിന് 10-20 രൂപയാണ് കൂട്ടിയത്. ഓണത്തിന് മുമ്പ് ലിറ്ററിന് 110 രൂപയായിരുന്ന സൺഫ്ലവറിന് 140 രൂപയായി. 105 രൂപയായിരുന്ന പാമോയിൽ 135 ആയി. സാധനങ്ങളുടെ ലഭ്യതക്കുറവും വിലക്കയറ്റവും മൂലം നേരത്തെ തന്നെ ബേക്കറി മേഖല പ്രതിസന്ധിയിലാണ്. ഉത്പന്ന നിർമ്മാണത്തിന് ആവശ്യമായ മൈദ, പഞ്ചസാര, നെയ്യ് തുടങ്ങി എല്ലാത്തിനും വില കൂടിയിട്ടുണ്ട്. അതിന് പുറമെയാണ് പാചകവാതക വിലയും ഉയർത്തിയത് . ഇതിനൊപ്പമാണ്പാചക എണ്ണകളുടെ വിലയും ഉയരുന്നത്. സൺഫ്ലവർ ഓയിൽ, പാംഓയിൽ എന്നിവയാണ്പാചകത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്. ഒരു ദിവസം ശരാശരി 25- 30 ലിറ്ററോളം എണ്ണ ബേക്കറികളിൽ ഉപയോഗിക്കുന്നുണ്ട്. നവരാത്രി, ദീപാവലി സീസൺ ആരംഭിക്കാനിരിക്കെ വില ഉയരുന്നത് പ്രതിസന്ധി കൂട്ടും. എണ്ണകളുടെ വില കൂടിയത് സധാരണക്കാരുടെ അടുക്കളയിലും പ്രതിസന്ധി പുകയ്ക്കും.

 വെളിച്ചണ്ണയും കുതിക്കുന്നു

അടുക്കള ബ‌‌‌ഡ്ജറ്റ് താളം തെറ്റിച്ച് വെളിച്ചണ്ണ വിലയും കുതിക്കുന്നു. ഓണത്തിനു മുമ്പ് കിലോയ്ക്ക് 170–180 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ 240–250 രൂപയിലെത്തി. കൊപ്രയ്ക്കും വില കൂടുകയാണ്. വെളിച്ചെണ്ണ ഉത്പാദകർ പ്രധാനമായും ആശ്രയിക്കുന്ന തമിഴ്നാട് കൊപ്ര കിട്ടാനില്ലാതായതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം.

'14 മുതലാണ് എണ്ണകളുടെ വിലവർദ്ധന നിലവിൽ വന്നത്. അതിന് മുമ്പ് സ്റ്റോക്ക് ചെയ്ത എണ്ണകൾക്ക് വില കൂട്ടരുതെന്നാണ് ആവശ്യം. സർക്കാർ ഇക്കാര്യത്തിൽ ഇടപെടണം. അവശ്യസാധനങ്ങളുടെ വില ഇനിയും ഉയർന്നാൽ വില വർദ്ധിപ്പിക്കേണ്ട സാഹചര്യമാകും. ബിജു പ്രേംശങ്കർ, ബേക്കേഴ്സ് അസോ. സംസ്ഥാന ജനറൽ സെക്രട്ടറി

വില (പുതിയത്, പഴയത്)

@സൂര്യകാന്തി എണ്ണ- 1 ലിറ്ററിന് 140, 110

പാമോയിൽ- 135-140, 105

വെളിച്ചെണ്ണ-250-240, 180

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL