വടകര: മുക്കാളി റെയിൽവേ സ്റ്റേഷനോട് കാണിക്കുന്ന അവഗണനയിലും കൊവിഡിന് മുമ്പ് നിർത്തിയ മുഴുവൻ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാൻ അഴിയൂർ ഗ്രാമപഞ്ചായത്ത് സർവകക്ഷി യോഗം തീരുമാനിച്ചു. പ്രക്ഷോഭ പരിപാടികൾക്ക് ജനകീയ സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. പി.സാവിത്രി, കെ.കെ.ജയചന്ദ്രൻ, പി.പി.ശ്രീധരൻ, യു.എ.റഹീം, പ്രദീപ് ചോമ്പാല, കെ .പി ജയകുമാർ, കെ .എ സുരേന്ദ്രൻ, എ .ബി സംറം ,പി .കെ .ബിനീഷ്, പി .കെ .രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ആയിഷ ഉമ്മർ (ചെയർ), റീന രയരോത്ത് (ജന.കൺ.), പി ബാബുരാജ് (ട്രഷർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |