
മേപ്പയ്യൂർ: സി.പി.എം- ബി.ജെ.പി രഹസ്യ ബാന്ധവം തുറന്നു പറഞ്ഞ പി.വി.അൻവർ എം.എൽ.എയ്ക്കെതിരെ സി.പി.എം നടപടിയെടുത്തത് ബി.ജെ.പിയുടെ പ്രീതി പിടിച്ചുപറ്റാനാണെന്ന് മുസ്ലിം ലീഗ് ജില്ലാ ആക്ടിംഗ് ജനറൽ സെക്രട്ടറി സി.പി.എ.അസീസ് പറഞ്ഞു.
അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച മുൻമുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ്കോയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയതയ്ക്കെതിരെ പോരാടിയ ഭരണ കർത്താവായിരുന്നു സി.എച്ച്.മുഹമ്മദ്കോയയെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഇ.കെ.അഹമ്മദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് ആർ.കെ.മുനീർ മുഖ്യപ്രഭാഷണം നടത്തി. ഫാസിൽ നടേരി സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. വി.വി.എം.ബഷീർ, കെ.എം.മുഹമ്മദ്, കെ.റഫീഖ്, എം.പി.അമ്മത്, സി.നാസർ, കെ.എം.മുഹമ്മദ്, കെ.എം.സക്കറിയ, എൻ.കെ.അഷ്റഫ്, പി.പി.കെ.അബ്ദുള്ള, കെ.എം.അബ്ദുസലാം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |