കൊയിലാണ്ടി: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ലോക വയോജന ദിനത്തിൽ മുതിർന്ന പൗരന്മാരുമായി കുട്ടികൾ സംവദിച്ചു. നഗരസഭ കൗൺസിലിലെ മുതിർന്ന അംഗം രത്നവല്ലി ഉദ്ഘാടനം ചെയ്തു. ജില്ലാ ആസൂത്രണ സമിതിയംഗം എ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.റിഷാദ് സ്വാഗതം പറഞ്ഞു. അഡ്വ. കെ.വിജയൻ, വി.സുന്ദരൻ, മേപ്പയിൽ ബാലകൃഷ്ണൻ, പി.സുധാകരൻ, അപ്പുക്കുട്ടി, പ്രേമകുമാരി.എം.വി, എം.എം.ചന്ദ്രൻ, ബാലൻ എന്നിവരുമായി. കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികളാണ് സംവദിച്ചത്. സുധ കിഴക്കേപ്പാട്ട്, അഡ്വ. കെ.സത്യൻ, സി.പ്രജില, ഇന്ദു എസ്.ശങ്കരി, ടി.കെ.സതീഷ് കുമാർ, ജമീഷ് മുഹമ്മദ്, ലിജോയ്, ഷൈനി, നിഷിത.എൻ.കെ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |