കോഴിക്കോട്: ചേവായൂർ ജില്ല ത്വക് രോഗാശുപത്രിയിലെ അടിസ്ഥാന സൗകര്യക്കുറവ് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവാശ കമ്മിഷൻ. ഇക്കാര്യം പരിശോധിച്ച് രണ്ടാഴ്ചക്കകം ചേവായൂർ ജില്ലാ ത്വക് രോഗാശുപത്രി സൂപ്രണ്ട് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയിൽ 600 ലധികം രോഗികൾ ചികിത്സ തേടിയെത്തിയെങ്കിലും മൂന്നു മണിക്കൂറോളം ക്യൂ നിൽക്കേണ്ടി വന്നിരുന്നു. പൊരിവെയിലത്താണ് സ്ത്രീകളും കുട്ടികളും വയോധികരും ക്യൂ നിന്നിരുന്നതെന്നും വാർത്തയിൽ പറയുന്നു. ഈ മാസം 29 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |