നാദാപുരം: ഉപജില്ല ശാസ്ത്രോത്സവം 9, 10 തിയതികളിൽ വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 90 സ്കൂളുകളിൽ നിന്നായി 2500 വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. ബുധനാഴ്ച രാവിലെ ഒമ്പതിന് ഗണിത ശാസ്ത്ര, പ്രവൃത്തി
പരിചയമേളകളും വ്യാഴാഴ്ച ശാസ്ത്ര, ഐ.ടി, സാമൂഹ്യ ശാസ്ത്ര മേളകളുമാണ് നടക്കുക. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രാജീവൻ പുതിയേടത്ത് മേള ഉദ്ഘാടനം ചെയ്യും. 10ന് വൈകിട്ട് മൂന്ന് മണിക്ക് സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |