ഫറോക്ക് : സബ് ജില്ല സ്കൂൾ കലോത്സവം 24 മുതൽ 30 വരെ ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം രാമനാട്ടുകര മുനിസിപ്പൽ വൈസ് ചെയർമാൻ കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. എം.ടി.കുഞ്ഞിമൊയ്തീൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഫാ റഫീഖ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.എം.പുഷ്പ, കൗൺസിലർ ആയിഷ ജെസ്‌ന, കെ.ഹാഷിം, കെ.മുഹമ്മദ് ഇഖ്ബാൽ എന്നിവർ പ്രസംഗിച്ചു. മുഖ്യരക്ഷാധികാരികൾ: മന്ത്രി പി.എ.മുഹമ്മദ് റിയാസ് , എം.കെ.രാഘവൻ എം.പി, മേയർ ബീന ഫിലിപ്പ് , മുൻ എം.എൽ.എ വി.കെ.സി മമ്മദ് കോയ, ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ മാനേജർ കെ കുഞ്ഞലവി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |