ബാലുശ്ശേരി: മാലിന്യ സംസ്കരണ രംഗത്ത് ഗുണപരമായ ഇടപെടൽ ലക്ഷ്യമിട്ട് ഹരിത കർമ സേനാംഗങ്ങളുമായി സഹകരിച്ച് പാലോറ ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ്. എസ് നടപ്പിലാക്കുന്ന ഗ്രീൻ ഗാർഡിയൻസ് പദ്ധതിയ്ക്ക് തുടക്കം. ഹരിത കർമ സേനയ്ക്കൊപ്പം ഓരോ വോളന്റിംയറും 10 വീടുകൾ വീതം സന്ദർശിക്കുകയും മാലിന്യ സംസ്കരണത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തുകയും മാലിന്യ ശേഖരണത്തിലും തരം തിരിക്കലിനും സംസ്ക്കരണത്തിനും ഹരിത കർമസേനയ്ക്കൊപ്പം പ്രവർത്തിക്കുകയും ചെയ്യും. ആദ്യഘട്ടത്തിൽ 50 പേർ 500 വീടുകൾ സന്ദർശിക്കും. വാർഡ് മെമ്പർ പാടത്തിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ സി.എം.ഹരിപ്രിയ അദ്ധ്യക്ഷത വഹിച്ചു. ഹരിത കർമ്മ സേനാംഗങ്ങളായ കെ.എം.സനറുബി, പി. പ്രസന്ന, എ.കെ. ശ്രീനിത എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |