കുന്ദമംഗലം: നിർധന വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ച് നൽകുന്ന മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 'സഹപാഠിക്കൊരു സമ്മാനം' പദ്ധതിയുടെ ഭാഗമായി മൂന്നാമത്തെ വീടിന്റെ നിർമ്മാണോദ്‌ഘാടനം എരവന്നൂരിൽ എം.കെ.രാഘവൻ എം.പി നിർവഹിച്ചു. സ്‌കൂളിലെ വിദ്യാർത്ഥികൾ, പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പി.ടി.എ, അദ്ധ്യാപകർ, നാട്ടുകാർ എന്നിവരുടെ സഹായത്തോടെയാണ് വീട് നിർമ്മിച്ചു നൽകുന്നത് . പി.ടി.എ പ്രസിഡന്റ് സലിം മുട്ടാഞ്ചേരി സ്വാഗതം പറഞ്ഞു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം ശാന്തകുമാർ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ മുഹമ്മദ്, മാനേജർ പി.കെ.സുലൈമാൻ, ഷൈനി തായാട്ട് , ബാബു മൂത്തോന, ഷിൽന ഷിജു, കെ.പവിത്രൻ, യു.പി.അബ്ദുൽ കരീം തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |