SignIn
Kerala Kaumudi Online
Friday, 23 October 2026 7.01 AM IST

സഹായ ഹസ്തമായി ഫുഡ് കോർട്ട്

news
എൻ എസ് എസ് വിദ്യാർത്ഥികൾ ഒരുക്കിയ ഫുഡ് കോർട്ട്

കുറ്റ്യാടി: വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ കുന്നുമ്മൽ ഉപജില്ല ശാസ്ത്രമേളയോടനുബന്ധിച്ച് കെ.പി. ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളന്റിയർമാർ ഫുഡ് കോർട്ട് ഒരുക്കി. പലഹാരങ്ങൾ ഒട്ടുമിക്കതും വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് തയ്യാറാക്കിയതായിരുന്നു. ഫുഡ് കോർട്ട് കുന്നുമ്മൽ എ.ഇ.ഒ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇ.കെ. ജനത്ത് സവാദ് പൂമുഖം , മാനേജർ വി.കെ.അബ്ദുൽ നസീർ, എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ സവാദ് പൂമുഖം ,എൻ എസ്.എസ് ലീഡർ ഒ.ടി ലിയാൻ ജെഫ്, എന്നിവർ പ്രസംഗിച്ചു. നസ്വ, സഫ്വാൻ, ശ്രദ്ധ, അശ്റഫ് ,ആദിദേവ്, കൗശിഖ് എൻ.പി , മയൂഖ , മുരളി ദിനേശ്, അപർണ പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL