SignIn
Kerala Kaumudi Online
Friday, 23 October 2026 3.22 AM IST

കാലിക്കറ്റ് റോട്ടറി ക്ലബ് 75ാം വാർഷികം നാളെ

rotary
rotary

കോഴിക്കോട്: കാലിക്കറ്റ് റോട്ടറി ക്ലബ് 75 -ാം വാർഷികാഘോഷം നാളെ വെെകിട്ട് ഏഴിന് ഹോട്ടൽ മലബാർ പാലസിൽ നടക്കും. റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. സന്തോഷ് ശ്രീധർ മുഖ്യാതിഥിയാവും.വാർഷികത്തോടനുബന്ധിച്ച് ബേപ്പൂരിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന് ഒരു കെട്ടിടത്തിന്റെ രണ്ടാംനില നിർമ്മിച്ച് നൽകും. പ്രവൃത്തിയുടെ ഉദ്ഘാടനം 20 ന് രാവിലെ 11ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. ശിലാഫലകം അനാഛാദനം റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. സന്തോഷ് ശ്രീധർ നിർവഹിക്കും. വാർത്താസമ്മേളനത്തിൽ അഡ്വ. എടത്തൊടി രാധാകൃഷ്ണൻ, പ്രജീഷ് തിരുത്തിയിൽ, വി.വി മുഹമ്മദലി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL