വടകര: ഓർക്കാട്ടേരി കെ.കെ.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസിന്റെ നേതൃത്വത്തിലുള്ള ഉപജീവനം പദ്ധതിയുടെ ക്ലസ്റ്റർ തല ഉദ്ഘാടനം നോർത്തേൺ വൺ റീജിയണൽ കോർഡിനേറ്റർ . എസ്. ശ്രീജിത്ത് നിർവഹിച്ചു. പച്ചക്കറി, ചെണ്ടുമല്ലി തുടങ്ങിയവ കൃഷി ചെയ്ത് കുട്ടികൾ സ്വരൂപിച്ച സംഖ്യ കൊണ്ട് ആടിനെ വാങ്ങി ദത്ത് ഗ്രാമത്തിലെ ചേച്ചിക്കു നൽകിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
പി.ടി.എ വൈസ് പ്രസിഡന്റ് സജിത്ത് പി.സി അദ്ധ്യക്ഷത വഹിച്ചു. ബിജീഷ് കെ.കെ, രാജേഷ് കുളങ്ങര പ്രസംഗിച്ചു. പി.ജ്യോതി നേതൃത്വം നൽകി. പ്രിൻസിപ്പൽ സീമ എൻ വി സ്വാഗതവും ഷിയോണ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |