കുറ്റ്യാടി: അറിവ് മഹത്തരമാണെന്നും വായന അറിവിന്റെ കണ്ണാടിയാണെന്നും സാഹിത്യകാരൻ യു.കെ.കുമാരൻ. ഊരത്ത് എൽ.പി.സ്കൂളിൽ നിലാവതി കുഞ്ഞമ്മ ഭാഷാ ശ്രീ ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് ഒ.പി ബാബു അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി നഫീസ, കുന്നുമ്മൽ എ.ഇ.ഒ എം പി അബ്ദുൾ റഹ്മാൻ, എൻ.പി നാരായണി ,പി.കെ. സബിന മോഹൻ, സി.കെ സുമിത്ര, ജുഗുനു തെക്കയിൽ, ശ്രീജേഷ്, ഊരത്ത്, കെ.കണാരൻ, ജോസഫ് പൂതക്കുഴി, പ്രധാനാദ്ധ്യാപിക ഇ കെ.അജിതകുമാരി, പ്രകാശൻ വെള്ളിയൂർ, സദൻ കൽപ്പത്തൂർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |