ബാലുശ്ശേരി: കെ.എസ്. എസ്.പി.യു ബാലുശ്ശേരി യൂണിറ്റ് കുടുംബസംഗമം ബാലുശ്ശേരി എ.യു.പി സ്കൂളിൽ ഗാനരചയിതാവും പ്രഭാഷകനുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് എം.കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം പി.സുധാകരൻ കൈത്താങ്ങ് വിതരണം നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി.കെ. ശശിധരൻ പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്ത് മികച്ച നേട്ടം കൈവരിച്ച കുടുംബാംഗങ്ങളെ അനുമോദിക്കുകയും മൊമെന്റോ വിതരണം നടത്തുകയും ചെയ്തു. എ.കെ. ദാമോദരൻ നായർ, കെ.കെ. നാരായണി എന്നിവർ പ്രസംഗിച്ചു. യു.പി. സുരേഷ് ബാബു സ്വാഗതവും വി.പി. വത്സല നന്ദിയും പറഞ്ഞു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |