ഫറോക്ക്: പിണറായി പൊലീസ്- ആർ.എസ്.എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നുവെന്ന മുദ്രാവാക്യമുയർത്തി എസ്.ഡി.പി. ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി വാഹന ജാഥ ഇന്ന്. ബേപ്പൂർ മണ്ഡലം പ്രസിഡന്റെ എം. എ സലീം നയിക്കുന്ന വാഹന ജാഥ രാവിലെ ഒമ്പതിന് ബേപ്പൂരിൽ ജില്ലാ സെക്രട്ടറി കെ. ഷമീർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് ചാലിയം അങ്ങാടിയിൽ സമാപിക്കും. സമാപന സമ്മേളനം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ബേപ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം. എ. സലീം, സെക്രട്ടറി ഷാനവാസ് മാത്തോട്ടം, ട്രഷറർ മുഹമ്മദ് കോയ, മുജീബുറഹ്മാൻ ഫറോക്ക് , അബ്ദുള്ള മാസ്റ്റർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |