രാമനാട്ടുകര: ഫാറൂഖ് എ.എൽ.പി സ്കുളിൽ സംഘടിപ്പിച്ച ഫറോക്ക് ഉപജില്ല പാചക മത്സരം രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബുഷ്റ റഫീഖ് ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. ജീജ അദ്ധ്യക്ഷത വഹിച്ചു.പവിത്രൻ എം ,മുഹമ്മദ് ഇക്ബാൽ, സൈഫുദ്ദീൻ സി.പി, ഹാരിസ് പി.പി, പുഷ്പ കെ, യു.എം മൻസൂർ,മുഹമ്മദ് സഈദ് എന്നിവർ പ്രസംഗിച്ചു. കെ.പുഷ്പ ഒന്നാം സ്ഥാനം നേടി. പി.പി ആസ്യ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഫാറുഖ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം,എ.ഇ.ഒ ഓഫീസ് സീനിയർ സൂപ്രണ്ട് ടി അനിതകുമാരി എന്നിവർ സമ്മാനദാനം നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |