SignIn
Kerala Kaumudi Online
Friday, 23 October 2026 8.34 AM IST

റെയിൽപാളം മുറിച്ച് കടക്കാൻ പുത്തൻ വിദ്യ 

mela
വടകര ബി.ഇ.എം ഹയർസെക്കന്ററി സ്‌കൂളിലെ വി.ആർ കാർത്തിക്, സൂര്യജിത്ത് എന്നിവർ തങ്ങളുടെ മോഡൽ പരിചയപ്പെടുത്തുന്നു

കുന്ദമംഗലം: എസ്‌കലേറ്ററോ, ലിഫ്‌റ്റോ ഉപയോഗിക്കാതെ റെയിൽവേ സ്‌റ്റേഷനുകളിൽ യാത്രക്കാർക്ക് പാളം മുറിച്ച് കടക്കാനുള്ള നൂതന ആശയവുമായി വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം വർക്കിങ് മോഡലിലാണ് വടകര ബി.ഇ.എം ഹയർസെക്കന്ററി സ്‌കൂളിലെ വി.ആർ കാർത്തിക്, സൂര്യജിത്ത് എന്നീ വിദ്യാർത്ഥികൾ പുതിയ രൂപരേഖ അവതരിപ്പിച്ചത്. നിലവിൽ ഉപയോഗിക്കുന്ന പടികൾക്കും എസ്‌കലേറ്ററിനും ലിഫ്റ്റിനും പകരമായി, സ്‌റ്റേഷനിൽ ട്രെയിൻ ഇല്ലാത്ത സമയത്ത് ഒരു പ്ലാറ്റ്‌ഫോമിൽ നിന്നും മറ്റൊന്നിലേക്കെത്താൻ പ്ലാറ്റ്‌ഫോമുകൾക്കിടയിൽ തന്നെ ഒരു പാലം. ട്രെയിൻ സ്റ്റേഷനിൽ എത്തുന്ന സമയം പാലം തനിയേ പ്ലാറ്റ്‌ഫോമിനകത്തേക്ക് നീങ്ങും. വയോജനങ്ങൾക്കും ഭിന്നശേഷിയുള്ളവർക്കും സഹായകരമാകുന്ന രീതിയിൽ പദ്ധതി നടപ്പിലാക്കണമെന്നാണ് ഈ ഇരുവരുടെയും ആഗ്രഹം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL