SignIn
Kerala Kaumudi Online
Friday, 23 October 2026 2.25 PM IST

കടുവ കുടുംബത്തെ കുടുക്കാൻ കൂട് റെഡി

kood
kood

ചുണ്ടേൽ : ആനപ്പാറ തേയില തോട്ടത്തിലെ സ്ഥിരം സാന്നിദ്ധ്യമായ കടുവക്കൂട്ടത്തെ പിടികൂടാൻ കൂട് സ്ഥാപിച്ചു. ആനപ്പാറ എട്ടാം നമ്പർ തേയില തോട്ടത്തിലാണ് കൂട് സ്ഥാപിച്ചത്. നാലു കടുവകൾ അടങ്ങുന്ന കുടുംബത്തെ ഒന്നാകെ പിടികൂടാൻ കഴിയുന്ന ഫാമിലി കൂടാണ് സ്ഥാപിച്ചിട്ടുള്ളത്. മൂന്ന് കുട്ടികളും അമ്മ കടുവയും വൈകാതെ കൂട്ടിൽ അകപ്പെടുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്.
കർണാടക വനം വകുപ്പിന്റെ കസ്റ്റഡിയിൽ മൈസൂരിൽ ഉണ്ടായിരുന്ന ഭീമൻ കൂടാണ് ഇന്നലെ ഉച്ചയോടെ ആനപ്പാറയിൽ എത്തിച്ചത്. വകുപ്പിന്റെ അനിമൽ ആംബുലൻസിലാണ് മൈസൂരിൽ നിന്ന് കൂട് കൊണ്ടുവന്നത്. കർണാടക വനംവകുപ്പിന്റെ വിദഗ്ദ്ധ സംഘവും ജില്ലയിൽ എത്തിയിട്ടുണ്ട്. കൂട് വയ്‌ക്കേണ്ട സ്ഥലം സംഘം പരിശോധിച്ചശേഷമാണ് കൂട് സ്ഥാപിച്ചത്. തുടർച്ചയായ ദിവസങ്ങളിൽ ജനവാസ മേഖലയിൽ ഇറങ്ങിയതിനാൽ കടുവ ഉടൻ പിടിയിലാകുമെന്ന പ്രതീക്ഷയാണ് വനം വകുപ്പിന്. കൂടിന് സമീപം ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. കടുവകൾ കൂട്ടിൽ അകപ്പെട്ടാൽ ഉടൻതന്നെ ഇവിടെ നിന്ന് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കടുവ കൂട്ടിലാക്കപ്പെട്ടാൽ ഇവിടെ നിന്ന് നീക്കം ചെയ്യുന്നതിന് മറ്റു രണ്ടു കൂടുകൾ കൂടി സജ്ജമാക്കിയിട്ടുണ്ട്.വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തുണ്ട്. കടുവ കുടുങ്ങിയാൽ വലിയ ജനക്കൂട്ടം സ്ഥലത്ത് തടിച്ചു കൂടാൻ സാദ്ധ്യതയുള്ളതിനാൽ പൊലീസ് സഹായം വനം വകുപ്പ്‌ തേടും. സ്ഥിരമായി കടുവ ഇറങ്ങുന്നതിനാൽ രാപ്പകൽ വ്യത്യാസമില്ലാതെ വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. രാത്രികാലങ്ങളിൽ കാൽനടയായി പോകുന്നതും ഇരുചക്ര വാഹനങ്ങളിലെ യാത്രയും ഒഴിവാക്കണമെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. ചുണ്ടേലിൽ നിന്ന് ആനപ്പാറയിലേക്കുള്ള രണ്ട് കിലോമീറ്റർ റോഡ്‌ തേയില ത്തോട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സ്ഥലത്താണ് കടുവ സാന്നിദ്ധ്യം കണ്ടെത്തിയത്. സൗത്ത് വയനാട് ഡി.എഫ് .ഒ അജിത് കെ. രാമൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പ്രദേശത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.

കൂട്ടിലെ സജ്ജീകരണം ഇങ്ങനെ

വലിയ കൂടിനകത്ത് പ്രത്യേകം തയ്യാറാക്കിയ ചെറിയ കൂട്ടിലാകും ഇരയെ കെട്ടുക. ഈ കൂട്ടിൽ അമ്മ കടുവ കയറുന്നതോടെ ചെറിയ കൂടിന്റെ വാതിൽ അടയും. ഇതോടെ മറ്റു മൂന്ന് കടുവ കുട്ടികൾക്കൂടി കൂട്ടിനകത്ത് കയറുന്നതോടെ ദൗത്യം വിജയകരമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL