മേപ്പയ്യൂർ: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിലെ ഹരിത സ്ഥാപനം, ഹരിത വിദ്യാലയം, ഹരിത ടൗൺ, ഹരിത അയൽക്കൂട്ടം എന്നിവ ഹരിത സ്ഥാപനങ്ങളായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഔപചാരിക പ്രഖ്യാപനം നടത്തി. 15 സ്ഥാപനങ്ങളും ഏഴ് വിദ്യാലയങ്ങളുമാണ് ഹരിത പ്രോട്ടോകോൾ പാലിച്ചത്. ഭാസ്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. വി.പി രമ, ശ്രീനിലയം വിജയൻ, മിനി അശോകൻ, പ്രശാന്ത്, സെറീന ഒളോറ, ശ്രീജ വി.പി, വി.വി. പ്രവീൺ, ഇ ശ്രീജയ, സൽന ലാൽ , ആർ.പി നിരഞ്ജന എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |