SignIn
Kerala Kaumudi Online
Friday, 23 October 2026 6.42 PM IST

സി.പി.എം ഒഞ്ചിയം ഏരിയ സമ്മേളനത്തിന് തുടക്കം

img
സി.പി.എം ഒഞ്ചിയം ഏരിയ സമ്മേളനം ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ ഇ.എം.ദയാനന്ദൻ നഗറിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.പി.രാമകൃഷ്ണൻ ഉദ്ഘാനം ചെയ്യുന്നു

വടകര: സി.പി.എം ഒഞ്ചിയം ഏരിയ സമ്മേളനത്തിന് തുടക്കം. ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ ഇ.എം.ദയാനന്ദൻ നഗറിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി പ്രകടനവും പുഷ്പാർച്ചനയും നടന്നു. ഇ.കെ. നാരായണൻ പ്രതിനിധി സമ്മേളന നഗരിയിൽ പതാക ഉയർത്തി. പുണ്യ, വൈഷ്ണവി എന്നിവർ പതാക ഗാനം ആലപിച്ചു. വി.പി. ഗോപാലകൃഷ്ണൻ രക്തസാക്ഷി പ്രമേയവും കെ.പി.ഗിരിജ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ടി.പി.ബിനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.ബാലകൃഷ്ണൻ,അബ്ദുൾ അസീസ് കോറോത്ത്, വിജില അമ്പലത്തിൽ, കെ.ഭഗീഷ് എന്നിവരടങ്ങിയ പ്രസീഡിയാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. എൻ.ബാലകൃഷ്ണൻ പ്രമേയ കമ്മിറ്റി കൺവീനറായും എ .പി .വിജയൻ മിനുട്സ് കമ്മറ്റി കൺവീനറായും വി.ജിനീഷ് ക്രഡൻഷ്യൽ കമ്മിറ്റി കൺവീനറായും പ്രവർത്തിക്കുന്നു. ജില്ലാ സെക്രട്ടറി പി.മോഹനൻ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സി .ഭാസ്കരൻ, കെ .കെ .ദിനേശൻ, എം. മെഹബൂബ്, കെ .കെ. മഹമൂദ്, പി .കെ. മുകുന്ദൻ തുടങ്ങിയവർ സമ്മേളത്തിൽ പങ്കെടുക്കുന്നു. സ്വാഗത സംഘം കൺവീനർ എം.പി. ബാബു സ്വാഗതം പറഞ്ഞു. സമ്മേളനം ഇന്ന് ബഹുജന റാലിയോടെ സമാപിക്കും. ചോമ്പാൽ മിനി സ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി .പി .രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പി. മോഹനൻ, കെ. കെ. ദിനേശൻ, പ്രീത കൂത്തുപറമ്പ് തുടങ്ങിയവർ പ്രസംഗിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, CPIM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL