ബാലുശ്ശേരി: വി.വി. ദക്ഷിണാമൂർത്തി സ്മാരക ലൈബ്രറി തുറന്നു. സി.പി.എം ബാലുശേരിഏരിയാ കമ്മറ്റി ഓഫീസായ ബി.ടി.ആർ മന്ദിരത്തിൽ സജ്ജീകരിച്ച ലൈബ്രറി സി.പി.എം ജില്ലാസെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് അഡ്വ. എ. കെ. ജയപ്രകാശ് അദ്ധ്യക്ഷനായി. കെ. പി. മനോജ്കുമാർ ലൈബ്രറിയിലേക്ക് നല്കിയ പുസ്തകങ്ങൾ പി. മോഹനൻ ഏറ്റുവാങ്ങി. ഡോ. കെ. ദിനേശൻ,പി. കെ. മുകുന്ദൻ, ഹരീന്ദ്രനാഥ് ഇയ്യാട്, ഇസ്മയിൽ കുറുമ്പൊയിൽ, വി. എം .കുട്ടികൃഷ്ണൻ, പി. കെ. മുരളി എന്നിവർ പ്രസംഗിച്ചു. ലൈബ്രറി സെക്രട്ടറി രവി തിരുവോട് സ്വാഗതവും യു. പി. സുരേഷ്ബാബു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |