കോഴിക്കോട്: ഡോ. പൽപ്പുവിന്റെ 161-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡോ. പൽപ്പു ചാരിറ്റബിൾ ട്രസ്റ്റ് കോഴിക്കോട് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പി.സി അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. പിയൂഷ് നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കെ. അനാമികയ്ക്ക് ഇടത്തൊടി രാധാകൃഷ്ണൻ ക്യാഷ് അവാർഡ് നൽകി. മികച്ച കർഷകനുള്ള ആദരവ് കാളക്കണ്ടി അരുൺകുമാർ നിർവഹിച്ചു. സുരേഷ് അമൃത, ഷീന കൊളായിത്താഴം, സുരേഷ്‌കൊല്ലാരത്ത്, ജീ.കെ ഗോപാലകൃഷ്ണൻ, ദേവദാസ്, ഉണ്ണി, എൻ.എം ശശി, നിതിനി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |