SignIn
Kerala Kaumudi Online
Friday, 23 October 2026 12.58 AM IST

സന്നദ്ധ പ്രവർത്തകസംഗമം നടത്തി

hgtff
സന്നദ്ധ പ്രവർത്തകരുടെ സംഗമം വി എം അനൂപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര:കോഴിക്കോട് സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിൾ സംഘടിപ്പിക്കുന്ന കിഡ്നി രോഗനിർണ്ണയ മെഗാക്യാമ്പിന്റെ ഭാഗമായി സന്നദ്ധ പ്രവർത്തകരുടെ സംഗമം നടത്തി.

ഡിസംബർ എട്ടിന് കൂത്താളി എ.യു.പി സ്കൂളിൽ നടക്കുന്ന മെഗാ ക്യാമ്പിന് മുന്നോടിയായാണ്

സംഗമം നടത്തിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം അനൂപ് കുമാർ ഉദ്ഘാടനം ചെയ്തു. ട്രെസ്റ്റ് പ്രസിഡന്റ് ഇ.ടി സത്യൻ അദ്ധ്യക്ഷ്യത വഹിച്ചു. അബ്ദുൾ റഷീദ് ക്ലാസെടുത്തു. ശ്രീവിലാസ് വിനോയ്, ടി.വി മുരളി, കെ.ടി കുഞ്ഞമ്മദ്, സി പ്രേമൻ, എ.കെ ചന്ദ്രൻ,കെ.സി മുഹമ്മദ്‌ ലാൽ,പ്രസി ആർപ്പം കുന്നത്ത് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL