രാമനാട്ടുകര: കെട്ടിട വാടകയ്ക്കുമേൽ ജി.എസ്.ടി അടിച്ചേൽപ്പിച്ച കേന്ദ്ര നയത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകരയിൽ സംഘടിപ്പിച്ച പ്രതിഷേധ വിളംബര സംഗമം മണ്ഡലം ട്രഷറർ പി.എം.അജ്മൽ ഉദ്ഘാടനം ചെയ്തു, യൂണിറ്റ് ജനറൽ സെക്രട്ടറി കെ.കെ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു, ട്രഷറർ കെ.കെ. ശിവദാസ്, അസ്ലം പാണ്ടികശാല, സി.ദേവൻ, എ.കെ.അബ്ദുറസാഖ്, സി.സന്തോഷ് കുമാർ, ടി.മമദ് കോയ, സി.പി. അജയ്കുമാർ,യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് ജംഷി സ്വദേശി, ഹബീബ് അൽഫ, കബീർ യൂറോ, നിയാസ് ബവൂസ്, നൗഷാദ് കുഞ്ഞിപ്പ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |