SignIn
Kerala Kaumudi Online
Friday, 23 October 2026 4.42 PM IST

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

2
കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും അയനിക്കാട് പുര റസിഡൻസിൻ്റെയും ആഭിമുഖ്യത്തിൽ നടന്ന സൗജന്യ നേത്രപരിശോധന ക്യാമ്പിൻ്റെ ഉദ്ഘാടനം നഗരസഭ കൗൺസിലർ കെ.ടി. വിനോദ് ഉദ്ഘാടനം ചെയ്യുന്നു

പയ്യോളി : കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും അയനിക്കാട് "പുര" റസിഡൻസിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് പയ്യോളി നഗരസഭ എട്ടാം വാർഡ് കൗൺസിലർ കെ.ടി. വിനോദ് ഉദ്ഘാടനം ചെയ്തു . പുര പ്രസിഡന്റ് എൻ.കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു . ഡോ.ഫാത്തിമത്തുൽ സുഹറ, ഫാത്തിമസിനു , നജില , ശ്രീജിത്ത് , അബ്ദുല്ല എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. ജന. സെക്രട്ടറി റഷീദ് പാലേരി സ്വാഗതവും ട്രഷറർ കെ.പി. മോഹൻബാബു നന്ദിയും പറഞ്ഞു. തിമിര ശസ്ത്രക്രിയ ആവശ്യമായവർക്ക് സൗജന്യമായി നൽകുമെന്നും കണ്ണട ആവശ്യമായവർക്ക് അമ്പത് ശതമാനം കിഴിവ് നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL