വടകര: അഴിയൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച പുളിയേരിനട -കരുവയൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഫിറോസ് കാളാണ്ടി അദ്ധ്യക്ഷത വഹിച്ചു . വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദസദനം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു.വി.പി, അർഷിന.എ.കെ, വാർഡ് വികസന സമിതി കൺവീനർ വിജയൻ കോവുക്കൽ, ഇ.ടി. കെ പ്രഭാകരൻ, ശ്രീകുമാർ കോട്ടായി, സുധീർ, ജയരാജൻ, ത്രികേശൻ, പത്മിനി, ഷൈലജ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |