ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ശുചിത്വം - സുന്ദരം എൻറെ ബാലുശ്ശേരി ഹരിത വിദ്യാലയം -ഹരിത സ്ഥാപനം പ്രഖ്യാപന ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. വൈസ് പ്രസിഡൻറ് അസൈനാർ എമ്മച്ചകണ്ടി അദ്ധ്യക്ഷനായി. ബാലുശ്ശേരി ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആദിദേവിനെ ചടങ്ങിൽ ആദരിച്ചു. ഉമാമഠത്തിൽ, പി.എൻ അശോകൻ, എം ശ്രീജ , ഹരീഷ് നന്ദനം, ഇന്ദു ആർ, കൃഷ്ണപ്രിയ, ടി.കെ സുരേഷ് എന്നിവർ പ്രസംഗിച്ചു. 14 സ്കൂളുകൾക്കും രണ്ട് കലാലയ
ങ്ങൾക്കും മൂന്ന് സ്ഥാപനങ്ങൾക്കും സർട്ടിഫിക്കറ്റുകൾ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |