SignIn
Kerala Kaumudi Online
Friday, 23 October 2026 12.08 PM IST

കൊയിലാണ്ടിയിലും നാദാപുരത്തും ഏരിയാ സമ്മേളനത്തിന് തുടക്കം

photo
സി.പി.എം കൊയിലാണ്ടി ഏരിയാ സമ്മേളനം പി. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിനും നാദാപുരം ഏരിയാ സമ്മേളനത്തിനും തുടക്കം. കൊയിലാണ്ടി ഏരിയാ സമ്മേളനം പൂക്കാടിലെ ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലെ പി.വി സത്യനാഥൻ നഗറിൽ ജില്ലാ സെക്രട്ടറി പി മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. മുതിർന്ന അംഗം പി.വി മാധവൻ പതാക ഉയർത്തി. സി. അശ്വനിദേവ് രക്തസാക്ഷി പ്രമേയവും കെ ഷിജു അനുശോചന പ്രമേയവും ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എ.എം സുഗതൻ, എൽ.ജി ലിജീഷ്, എം നൗഫൽ, പി.വി അനുഷ എന്നിവർ സമ്മേളനം നിയന്ത്രിച്ചു. സി അശ്വനി ദേവ് പ്രമേയ കമ്മറ്റി കൺവീനറായും പി സത്യൻ മിനുട്സ് കമ്മിറ്റി കൺവീനറായും ആർ.കെ അനിൽകുമാർ ക്രഡൻഷ്യൽ കമ്മിറ്റി കൺവീനറായും പ്രവർത്തിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ.കെ മുഹമ്മദ്, സി ഭാസ്ക്കരൻ, എം മെഹബൂബ്, പി.കെ മുകുന്ദൻ, മാമ്പറ്റ ശ്രീധരൻ, കെ.കെ ദിനേശൻ, സി.പി മുസാഫർ അഹമ്മദ് തുടങ്ങിയവരും ജില്ലാ കമ്മിറ്റിയംഗങ്ങളായ പി വിശ്വൻ, കെ ദാസൻ, കാനത്തിൽ ജമീല എം.എൽ.എ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. സ്വാഗത സംഘം ചെയർമാൻ പി ബാബുരാജ് സ്വാഗതം പറഞ്ഞു. 16 ലോക്കലുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും ഏരിയാ കമ്മറ്റിയംഗങ്ങളുമടക്കം 149 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമ്മേളനം ഇന്ന് സമാപിക്കും.

നാ​ദാ​പു​രം​:​ ​സി.​പി.​എം.​ ​നാ​ദാ​പു​രം​ ​ഏ​രി​യ​ ​സ​മ്മേ​ള​ന​ത്തി​ന് ​പ​താ​ക​ ​ഉ​യ​ർ​ന്നു.​ ​കൊ​ടി​മ​രം​ ​ര​ക്ത​സാ​ക്ഷി​ ​സി.​കെ​ ​ഷി​ബി​ൻ്റെ​ ​സ്മൃ​തി​ ​മ​ണ്ഡ​പ​ത്തി​ൽ​ ​നി​ന്ന് ​സി.​എ​ച്ച് ​മോ​ഹ​ന​ൻ്റെ​ ​നേ​തൃ​ത്വ​ത്തി​ലും​ ​പ​താ​ക​ ​കെ.​പി.​ചാ​ത്തു​മാ​സ്റ്റ​റു​ടെ​ ​സ്മൃ​തി​ ​മ​ണ്ഡ​പ​ത്തി​ൽ​ ​നി​ന്ന് ​എ.​മോ​ഹ​ൻ​ദാ​സി​ൻ്റെ​ ​നേ​തൃ​ത്വ​ത്തി​ലു​മു​ള്ള​ ​ജാ​ഥ​ക​ൾ​ ​നി​ര​വ​ധി​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​അ​ക​മ്പ​ടി​യി​ൽ​ ​ഇ​രി​ങ്ങ​ണ്ണൂ​രി​ൽ​ ​സം​ഗ​മി​ച്ചു.​ ​തു​ട​ർ​ന്ന് ​ബേ​ൻ്റ് ​വാ​ദ്യ​ങ്ങ​ളു​ടെ​ ​അ​ക​മ്പ​ടി​യി​ൽ​ ​സീ​താ​റാം​ ​യെ​ച്ചൂ​രി​ ​ന​ഗ​റി​ൽ​ ​എ​ത്തി​ച്ചു.​ ​സി.​പി.​എം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​അം​ഗം​ ​വി.​പി.​ ​കു​ഞ്ഞി​കൃ​ഷ്ണ​ൻ​ ​പ​താ​ക​ ​ഉ​യ​ർ​ത്തി.​ ​സ്വാ​ഗ​ത​ ​സം​ഘം​ ​ചെ​യ​ർ​മാ​ൻ​ ​ടി.​കെ.​ ​അ​ര​വി​ന്ദാ​ക്ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​പി.​പി.​ചാ​ത്തു,​ ​കൂ​ട​ത്താം​ക​ണ്ടി​ ​സു​രേ​ഷ്,​ ​എ.​മോ​ഹ​ൻ​ ​ദാ​സ്,​ ​സി.​എ​ച്ച്.​ ​മോ​ഹ​ന​ൻ,​ ​ടി.​ ​അ​നി​ൽ​ ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​കൈ​കൊ​ട്ടി​ക​ളി​ ​മ​ത്സ​ര​വും​ ​ന​ട​ന്നു.​ 16,​ 17​ ​തി​യ​തി​ക​ളി​ൽ​ ​ഇ​രി​ങ്ങ​ണ്ണൂ​രി​ൽ​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​ന​ഗ​റി​ലാ​ണ് ​പ്ര​തി​നി​ധി​ ​സ​മ്മേ​ള​നം.​ 17​ ​ന് ​വൈ​കീ​ട്ട് ​റെ​ഡ് ​വ​ള​ണ്ടി​യ​ർ​ ​മാ​ർ​ച്ചും​ ​പ്ര​ക​ട​ന​വും​ ​പൊ​തു​സ​മ്മേ​ള​ന​വും​ ​ന​ട​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL