SignIn
Kerala Kaumudi Online
Friday, 23 October 2026 8.34 AM IST

പിടിമുറുക്കി മയക്കുമരുന്ന് സംഘം മാനാഞ്ചിറയും ചാടിക്കടന്ന്

hgbv
അ​ൻ​സാ​രി​ ​പാ​ർ​ക്കി​ലെ​ ​ഇ​രി​പ്പി​ട​ത്തി​ന​ടി​യി​ൽ​ ​ഉ​പേ​ക്ഷി​ച്ച​ ​മ​ദ്യ​ക്കു​പ്പി​കൾ

കോഴിക്കോട്: മതിൽച്ചാടി മയക്കുമരുന്ന് സംഘം പിടിമുറക്കുമ്പോൾ നഗരത്തിൽ സഞ്ചാരികൾക്ക് ഏക ആശ്വാസമായ മാനാഞ്ചിറസ്‌ക്വയറും സുരക്ഷിതമല്ലാതാകുന്നു. പലപ്പൊഴും മയക്കുമരുന്ന് സംഘങ്ങൾ ഡ്യൂട്ടിയിലുള്ള ജീവനക്കാരെ അക്രമിച്ച് പരിക്കേൽപിക്കുന്നതും നിത്യസംഭവമാണ്.നഗരത്തിൽ ദിനം പ്രതിയെത്തുന്നത് ജില്ലക്കകത്തും പുറത്തും വിദേശ രാജ്യങ്ങളിൽ നിന്നുമായി ആയിരക്കണക്കിനാളുകളാണ്. ഇവർക്ക് നഗരത്തിൽ ചെലവഴിക്കാനുള്ള ഇടങ്ങളാണ് സരോവരം ബയോപാർക്കും ബീച്ചും മാനാഞ്ചിറസ്‌ക്വയറും അവിടുത്തെ അൻസാരി പാർക്കും. ഇതിൽ നഗരമദ്ധ്യത്തിലുള്ള മാനാഞ്ചിറയിൽ അനേകം പേരാണ് കുടുംബവുമായി സായാഹ്നം ചെലവഴിക്കാനെത്തുന്നത്. മതിൽ ഉയർത്തി മാനാഞ്ചിറ സ്‌ക്വയറിനെ കൂടുതൽ സുരക്ഷിതമാക്കണമെന്നും കൂടുതൽ ജീവനക്കാരെ അനുവദിക്കണമെന്നും പൊലീസിന്റെ സ്ഥിരം സാന്നിദ്ധ്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ജീവനക്കാർ മേയർക്ക് കത്ത് നൽകിയിട്ടുണ്ട്.

2.30 തുറക്കും പക്ഷേ..

ഉച്ചയ്ക്ക് 2.30 നാണ് ഒരു കോമ്പൗണ്ടിനുള്ളിലുള്ള മാനാഞ്ചിറ സ്‌ക്വയറും അൻസാരിപാർക്കും തുറക്കുന്നത്. നാല് പ്രവേശന കവാടമുള്ള ഇവിടെ, രണ്ടരയ്ക്ക് സ്‌ക്വയർ തുറക്കുന്നതിന് മുൻപ് തന്നെ റെയിൻ ഷെൽട്ടറുകളിലും മരത്തണലിലും നിരവധിപേർ കിടന്നുറങ്ങുന്നുണ്ടാവും. ഇവരെങ്ങിനെ ഇവിടെ എത്തി എന്ന് ചോദിച്ചാൽ മതിൽ ചാടികടന്നു എന്ന് മറുപടി. പുൽത്തകിടിയിൽ വെയിലില്ലാതെ ഇരിക്കാൻ അഞ്ചു മണിയാവണം. അതുവരെ ആശ്രയം ഇത്തരം റെയിൻ ഷെൽട്ടറുകളും മരത്തണലുകളുമാണ്. അവിടെയാണ് മതിൽ ചാടികടന്നെത്തുന്നവർ ഇടം പിടിച്ചിട്ടുള്ളത്.

മുൻകാലങ്ങളിൽ രാത്രി പത്തുമണിവരെ തുറന്നിട്ട സ്‌ക്വയർ ഇപ്പോൾ 8.30ന് അടക്കും. അപ്പോൾ പുറത്തിറങ്ങാത്തവരെ തുരത്താനെത്തിയാൽ പലപ്പോഴും ഇത്തരം സംഘങ്ങൾ ജീവനക്കാരെ അക്രമിക്കാറുണ്ട്. ഒരാൾക്കാണ് ഇവിടെ സ്ഥിരം ഡ്യൂട്ടി. അക്രമം പതിവായതോടെ കോർപ്പറേഷന്റെ മറ്റ് മേഖലകളിൽ നിന്നും പുറത്താക്കാൻ വേണ്ടി മാത്രം ജീവനക്കാരെ എത്തിക്കും. സിറ്റിപൊലീസ് കമ്മിഷണറുടെ ഓഫീസിന് മുമ്പിൽ നിന്ന് ഒരു റോഡ് മുറിച്ചു കടക്കാൻമാത്രം ദൂരമുള്ള മാനാഞ്ചിറ സ്‌ക്വയറിൽ സഞ്ചാരികൾ സമാധാനപരമായി വൈകുന്നേരം ആസ്വദിക്കാൻ അവസരമുണ്ടാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

റെയിൻ ഷെൽട്ടറിനടിയിൽ
കഞ്ചാവ് കൈമാറ്റം?

മാനാഞ്ചിറ സ്‌ക്വയറിൽ ആറ് റെയിൻ ഷെൽട്ടറുകളുണ്ട്. എന്നാൽ അൻസാരിപാർക്കിനുള്ളിലെ ഷെൽറ്ററിൽ പലപ്പോഴും രഹസ്യമായ മയക്കുമരുന്ന് കൈമാറ്റമാണ് നടക്കുന്നത്. സ്ഥിരമായെത്തുന്ന പലരും ഇത് കണ്ടിട്ടുണ്ട്.

പക്ഷെ പേരുപറഞ്ഞാൽ പണികിട്ടുമെന്നതിനാൽ മിണ്ടാനില്ലെന്ന് അവരുടെ സാക്ഷ്യം. സ്‌ക്വയർ തുറക്കുന്നതോടെ സംഗീതം പൊഴിക്കുന്നതാണ് ഇവിടത്തെ റെയിൻ ഷെൽട്ടറുകൾ.

" ഇതിനടിയിൽ സംഗീതം ആസ്വദിച്ച്, പലരും ഉറങ്ങുന്ന പോലെ കിടക്കുകയാവും. ഇടയ്ക്ക്

കാലുകൊണ്ട് തൊട്ടടുത്ത് വെച്ച ബാഗ് നീക്കി പരസ്പരം കൈമാറും. കണ്ടുനിൽക്കുന്നവർക്കൊന്നും സംശയമുണ്ടാവില്ല. അവരത് തലയ്ക്ക് വച്ച് വീണ്ടും ഉറങ്ങും. എപ്പോഴാണ് വന്നുപോകുന്നതെന്ന് അറിയില്ല." അൻസാരിപാർക്കിൽ പതിവായി ഉച്ചയ്‌ക്കെത്തുന്ന മദ്ധ്യവയസ്‌കന്റെ സാക്ഷ്യം.

" മാനാഞ്ചിറ സ്‌ക്വയർ മയക്കുമരുന്ന് - മദ്യപ സംഘങ്ങൾ കൈയടക്കുന്നത് അനുവദിക്കില്ല. യൂണിഫോമില്ലാതെ സ്‌കൂൾ -കോളജ് വിദ്യാർത്ഥികളുടെ വരവും അതിലേറെ മദ്യ - മയക്കുമരുന്ന് സംഘങ്ങളുടെ കൈയേറ്റങ്ങളുമെല്ലാം ഇവിടെ നടത്തിയ പരിശോധനയിൽ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മാനാഞ്ചിറ സ്‌ക്വയറിലെ മതിലിന്റെ ഉയരം കൂട്ടിയത് കൊണ്ട് ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാമെന്ന വിശ്വാസമില്ല. പൊലീസും കോർപ്പറേഷൻ അധികൃതരുമെല്ലാം ഒരുപോലെ ഇടപെട്ടാൽ ഇത്തരം ഇടപെടലുകളെ തുടച്ച് നീക്കാനാവും.

പി.സി.രാജൻ
പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL