കുറ്റ്യാടി: എ.ഐ.ഡി.എസ്.ഒ വിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന വിദ്യാർത്ഥി ശക്തി സംസ്ഥാന ജാഥയ്ക്ക് കുറ്റ്യാടിയിൽ സ്വീകരണം നൽകി. പ്രസിഡന്റ് ഡോ. എസ് അലീന ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ കൺവീനർ കെ.റഹീം സമാപന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഗോവിന്ദ് ശശി മുഖ്യപ്രസംഗം നടത്തി. സംസ്ഥാന സെക്രട്ടറി ആർ.അപർണ, വൈസ് പ്രസിഡൻ്റ് അകിൽ മുരളി എന്നിവർ പ്രസംഗിച്ചു. ജാഥയോടൊപ്പം എ.ഐ.ഡി.എസ്.ഒ നാടകസംഘമായ 'ഗോർക്കി തിയേറ്റേഴ്സ്' അവതരിപ്പിക്കുന്ന തെരുവുനാടകവും ഗായകസംഘമായ 'സ്ട്രീറ്റ് ബാൻ്റി'ൻ്റെ അവതരണവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |