കുറ്റ്യാടി: കുറ്റ്യാടി ഗവ. ആശുപത്രിയിലെ ശോച്യാവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ കുറ്റ്യാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. സൂപ്രണ്ട് ഇൻ ചാർജ്ജിന് നവാസ് കല്ലേരി നിവേദനം നൽകി. പൊതുയോഗം എസ്.സി.പി.ഐ. ജില്ല കമ്മിറ്റി അംഗം ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു. നവാസ് കല്ലേരി അദ്ധ്യക്ഷത വഹിച്ചു. അബു ലയിസ് കാക്കുനി, നദീർ , ആർ.എം റഹീം, ഹമീദ് കല്ലുംമ്പുറം, കുട്ട്യാലി പ്രസംഗിച്ചു. സൂപ്പി, മിഷാൽ, ഷറഫീം, ഹമീദ്കുറ്റ്യാടി, മുത്തു തങ്ങൾ, ഉമ്മർ, സാദിക്ക്, നിസാർ, മുഹമ്മദ് എളയടം നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |