SignIn
Kerala Kaumudi Online
Friday, 23 October 2026 7.53 AM IST

റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം 19 മുതൽ 23 വരെ 

deeee
കലോത്സവം ലോഗോ

കോഴിക്കോട്: കൗമാരകലയുടെ കേളീവിഹാരമാകാൻ ജില്ല ഒരുങ്ങി. ഒപ്പനയും തിരുവാതിരയും മാർഗംകളിയും നാടകുവുമൊക്കെയായി കുട്ടികൾ അരങ്ങിലാടുമ്പോൾ നഗരവും കണ്ണുംകാതും തുറന്ന് അഞ്ചുനാൾ കൂടെ.19 മുതൽ 23 വരെ നഗരത്തിലെ 20 വേദികളിലായിട്ടാണ് റവന്യൂ ജില്ലാ കലോത്സവം നടക്കുകയെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി. മനോജ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലബാർ ക്രിസ്ത്യൻ കോളജ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടാണ് പ്രധാന വേദി.19 ന് നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്റ്റേജിതര മത്സരങ്ങളോടുകൂടി കലോത്സവം ആരംഭിക്കും. 20 മുതൽ 23 വരെ സ്റ്റേജ് മത്സരങ്ങൾ നടക്കും. മേളയ്ക്ക് തുടക്കം കുറിച്ച് 20ന് രാവിലെ 8.30ന് മലബാർ ക്രിസ്ത്യൻ കോളേജ് എച്ച്.എച്ച്.എസ് ഗ്രൗണ്ടിലെ പ്രധാന വേദിയിൽ പതാക ഉയർത്തും. ജില്ലയിലെ അദ്ധ്യാപികമാരുടെ കൂട്ടായ്മ ഒരുക്കുന്ന നൃത്തത്തോടെ ഉദ്ഘാടന പരിപാടിക്ക് തുടക്കമാവും. മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാനം നിർവഹിക്കും. സാഹിത്യകാരൻ ബെന്യാമിൻ മുഖ്യാതിഥിയാവും. 319 ഇനങ്ങളിലായി 8000 ത്തോളം മത്സരാർത്ഥികളാണ് മേളയിൽ പങ്കെടുക്കുന്നത്. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ചെയർമാനായും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി.മനോജ് കുമാർ ജനറൽ കൺവീനറായുമുള്ള 501 അംഗ സംഘാടകസമിതിയാണ് നേതൃത്വം നൽകുന്നത്. ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഭക്ഷണസംവിധാനം. മീഡിയ സെന്റർ ഉദ്ഘാടനം 18ന് മൂന്നു മണിക്ക് പോൾ കല്ലാനോട് നിർവഹിക്കും. 23 ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി. ഗിരീഷ് കുമാർ, മീഡിയ കമ്മിറ്റി ചെയർമാൻ ഇ.പി മുഹമ്മദ്, കൺവീനർ പി.കെ അബ്ദുൽ സത്താർ, ഡി.ഡി.ഇ ഓഫിസ് സൂപ്രണ്ട് കെ. എൻ ദീപ തുടങ്ങിയവർ പങ്കെടുത്തു.

ഈ വർഷം മുതൽ

മാന്വൽ പരിഷ്‌കരണത്തിന്റെ ഭാഗമായി ഈ വർഷം പുതുതായി ഉൾപ്പെടുത്തിയ ആദിവാസി ഗോത്ര കലകളായ ഇരുള നൃത്തം, പാലിയ നൃത്തം, പണിയ നൃത്തം, മംഗലം കളി, മലപുലയ ആട്ടം എന്നീ ഇനങ്ങൾ ബി.ഇ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ വേദിയിൽ അരങ്ങേറും.

വേ​ദി​ക​ളു​ടെ​ ​പേ​ര് ;സാ​ഹി​ത്യ​കാ​ര​ന്മാ​​ർ​ക്കു​ള്ള​ ​ആ​ദ​ര​വ്

​ ​കോ​ഴി​ക്കോ​ട​ൻ​ ​മ​ണ്ണി​ൽ​ ​സാ​ഹി​ത്യ​ത്തി​ന്റെ​ ​വേ​രു​ക​ൾ​ ​പ​ട​ർ​ത്തി​യ​ ​എ​ഴു​ത്തു​കാ​ർ​ക്ക് ​ആ​ദ​ര​വു​മാ​യി​ ​റ​വ​ന്യു​ ​ജി​ല്ലാ​ ​സ്കൂ​ൾ​ ​ക​ലോ​ത്സ​വ​ത്തി​ന്റെ​ ​വേ​ദി​ക​ൾ.​ക​ഥ​ക​ളു​ടെ​ ​സു​ൽ​ത്താ​നാ​യ​ ​വൈ​ക്കം​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​റി​ന്റെ​ ​പേ​രാ​ണ് ​വേ​ദി​ ​ഒ​ന്നാ​യ​ ​എം.​സി.​സി​ ​എ​ച്ച്.​എ​സ്.​എ​സി​ന് ​(​ക്രി​സ്ത്യ​ൻ​ ​കോ​ളേ​ജ്).​ ​എ.​ശാ​ന്ത​കു​മാ​ർ,​ ​എ​സ്.​കെ​ ​പൊ​റ്റ​ക്കാ​ട്,​ ​പി​ ​വ​ത്സ​ല,​ ​യു​ .​എ​ ​ഖാ​ദ​ർ,​ ​പു​ന​ത്തി​ൽ​ ​കു​ഞ്ഞ​ബ്ദു​ള്ള,​ ​എ​ൻ.​എ​ൻ​ ​ക​ക്കാ​ട്,​ ​എം.​പി​ ​വീ​രേ​ന്ദ്ര​കു​മാ​ർ,​ ​കെ.​ടി​ ​മു​ഹ​മ്മ​ദ്,​ ​എ​ൻ.​പി​ ​മു​ഹ​മ്മ​ദ്,​ ​കു​ഞ്ഞു​ണ്ണി​ ​മാ​സ്റ്റ​ർ,​ ​ഗി​രീ​ഷ് ​പു​ത്ത​ഞ്ചേ​രി,​ ​ക​ട​ത്ത​നാ​ട്ട് ​മാ​ധ​വി​യ​മ്മ,​ ​പ്ര​ദീ​പ​ൻ​ ​പാ​മ്പി​രി​ക്കു​ന്ന്,​ ​എം.​എ​സ് ​ബാ​ബു​രാ​ജ്,​ ​തി​ക്കോ​ടി​യ​ൻ,​ ​പി.​എം​ ​താ​ജ്,​ ​കെ.​എ​ ​കൊ​ടു​ങ്ങ​ല്ലൂ​ർ,​ ​ടി.​എ​ ​റ​സാ​ഖ് ​തു​ട​ങ്ങി​യ​വ​രു​ടെ​ ​പേ​രു​ക​ളാ​ണ് ​മ​റ്റ് ​വേ​ദി​ക​ൾ​ക്കു​ള്ള​ത്.

വേ​ദി​ക​ൾ​ ​ഇ​വി​ടെ
സാ​മൂ​തി​രി​ ​സ്കൂ​ൾ​ ​ഗ്രൗ​ണ്ട്,​ ​അ​ച്യു​ത​ൻ​ ​ഗേ​ൾ​സ് ​എ​ച്ച്.​എ​സ്.​എ​സ്,​ ​ഗ​ണ​പ​ത് ​ബോ​യ്സ് ​എ​ച്ച്.​എ​സ്.​എ​സ്,​ ​സാ​മൂ​തി​രി​ ​എ​ച്ച്.​എ​സ്.​എ​സ് ​ഹാ​ൾ,​ ​ആ​ഗ്ലോ​ ​ഇ​ന്ത്യ​ൻ​ ​ഗേ​ൾ​സ് ​എ​ച്ച്.​എ​സ്.​എ​സ്,​ ​ബി.​എം.​എ​ച്ച്.​എ​സ്.​എ​സ്,​ ​പ്രൊ​വി​ഡ​ൻ​സ് ​എ​ച്ച്.​എ​സ്.​എ​സ്,​ ​പ്രൊ​വി​ഡ​ൻ​സ് ​എ​ൽ.​പി.​എ​സ്,​ ​സെ​ന്റ് ​ആ​ഞ്ച​ലോ​സ് ​യു.​പി.​എ​സ്,​ ​ഗ​ണ​പ​ത് ​ബോ​യ്സ് ​ഹാ​ൾ,​ ​ജി.​എ​ച്ച്.​എ​സ്.​എ​സ് ​ന​ട​ക്കാ​വ്,​ ​സെ​ന്റ് ​ആ​ന്റ​ണീ​സ് ​യു.​പി.​എ​സ്,​ ​ഹി​മാ​യ​ത്തു​ൽ​ ​എ​ച്ച്.​എ​സ്.​എ​സ്,​ ​ഗ​വ.​ ​അ​ച്യു​ത​ൻ​ ​എ​ൽ.​പി.​എ​സ്,​ ​എം.​എം.​എ​ച്ച്.​എ​സ്.​എ​സ് ​പ​ര​പ്പി​ൽ​ ​ഓ​ഡി​റ്റോ​റി​യം,​ ​എം.​എം.​എ​ച്ച് .​എ​സ്.​എ​സ് ​പ​ര​പ്പി​ൽ​ ​ഹാ​ൾ,​ ​ഫി​സി​ക്ക​ൽ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​കോ​ളേ​ജ് ​ഗ്രൗ​ണ്ട്,​ ​ബി.​എം.​എ​ച്ച്.​എ​സ്.​എ​സ് ​ഗ്രൗ​ണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL