SignIn
Kerala Kaumudi Online
Friday, 23 October 2026 8.44 AM IST

ഹർത്താൽ ഭാഗികം: പലയിടങ്ങളിലും അക്രമം

kiujh
ചേ​വാ​യൂ​ർ​ ​സ​ർ​വീ​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​തി​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യു​ണ്ടാ​യ​ ​സി.​പി.​എം​ ​അ​ക്ര​മ​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​കോ​ൺ​ഗ്ര​സ് ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ൽ​ ​ആ​ഹ്വാ​നം​ ​ചെ​യ്ത​ ​ഹ​ർ​ത്താ​ലി​ൽ​ ​ബ​സ്സ് ​ത​ട​യു​ന്ന​ ​പ്ര​വ​ർ​ത്ത​കാ​രെ​ ​പൊ​ലീ​സ് ​പി​ടി​ച്ചു​ ​മാ​റ്റു​ന്നു രോ​ഹി​ത്ത് ​ത​യ്യിൽ

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സംഘർഷത്തെ തുടർന്ന് ജില്ലയിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ ഭാഗികം. ജില്ലയിലെ പലയിടത്തും അനിഷ്ട സംഭവങ്ങളും സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തു. പുലർച്ചെ ആറുമണിയ്ക്ക് തന്നെ ഹർത്താൽ ആരംഭിച്ചെങ്കിലും പത്തുമണിയോടെ സംഘർഷങ്ങളുണ്ടായി.

അക്രമം ബസിനും യാത്രക്കാർക്കും നേരെ

ഹർത്താൽ തുടങ്ങി ആദ്യമണിക്കൂറുകളിൽ നഗര, ഗ്രാമ വ്യത്യാസമില്ലാതെ കടകൾ തുറക്കുകയും വാഹനങ്ങൾ നിരത്തിലിറങ്ങുകയും ചെയ്തു. എന്നാൽ ഒൻപത് മണിയോടെ മുക്കത്ത് സമരാനുകൂലികൾ വാഹനങ്ങൾ തടയാനും കടകൾ അടപ്പിക്കുവാനും തുടങ്ങി. ഇതോടെ യാത്രക്കാരും സമരാനുകൂലികളും തമ്മിൽ വാക്കുതർക്കമായി. ഇതേസമയം നഗരത്തിലും സംഘർഷാവസ്ഥയുണ്ടായി. മാവൂർ റോഡിൽ പാലക്കാട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. പിന്നീട് പുതിയ സ്റ്രാൻഡിന് സമീപം സർവീസ് ആരംഭിച്ച ബസിന് നേരെ പ്രവർത്തകർ പാഞ്ഞടുക്കുകയും ബസ് ജീവനക്കാരോട് തട്ടിക്കയറുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തു. പുതിയ ബസ്റ്റാൻഡിനുള്ളിലും പ്രവർത്തകർ ബസുകൾ തടഞ്ഞു. സി.പി.ഐ.എമ്മിന്റെ നിർദ്ദേശപ്രകാരമാണ് ബസ് സർവീസ് നടത്തുന്നതെന്നും മനപ്പൂർവം പ്രകോപനം സൃഷ്ടിക്കാൻ നീക്കം നടത്തുകയാണെന്നും ആരോപിച്ചാണ് തടഞ്ഞത്. ബസ് ജീവനക്കാരും സമരാനുകൂലികളും യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കേറ്റം കൈയ്യാങ്കളിലേക്ക് വരെ എത്തിയെങ്കിലും പൊലീസ് എത്തി നിയന്ത്രിച്ചു. പൊലീസ് സ്ഥലത്തെത്തിയതോടെ സമരാനുകൂലികളും പൊലീസും തമ്മിലായി സംഘർഷം.

 നിർബന്ധിച്ച് കടയടപ്പിക്കൽ

ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ 11മണിയോടെ നടക്കാവ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ മാർച്ചിനിടയിലും പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. ജാഥ മാവൂർ റോഡിലൂടെ പുതിയ ബസ്റ്റാൻഡിലെത്തിയപ്പോൾ പ്രവർത്തകർ തുറന്നു പ്രവർത്തിച്ച കടകളിൽ കയറി അടയ്ക്കാൻ ആവശ്യപ്പെട്ടു. നിർബന്ധിച്ച് ഷട്ടറുകൾ ഇടുകയും സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തതോടെ കടയുടമകൾ എതിർത്തു. നഗരത്തിൽ പലയിടത്തും സമരാനുകൂലികൾ നിർബന്ധിച്ച് കടകൾ അടപ്പിച്ചതോടെ കടയുടമകൾ എതിർപ്പുമായി രംഗത്ത് വന്നു. ഹർത്താലുമായി സഹകരിക്കില്ലെന്നും ഞായറാഴ്ച്ചയിൽ തുറന്ന് പ്രവർത്തിക്കുന്ന എല്ലാ കടകളും തുറന്നു പ്രവർത്തിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ അറിയിച്ചിരുന്നു. ഇതാണ് തർക്കത്തിനിടയാക്കിയത്. കടകൾ അടപ്പിച്ച സമീപനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധം രേഖപ്പെടുത്തി. വടകര എടോടിയിൽ കട അടപ്പിക്കാന്‍ നടത്തിയ ശ്രമം സംഘര്‍ഷത്തിലെത്തി. എടോടിയിലെ സൂപ്പര്‍ മാര്‍ക്കറ്റും അഞ്ചുവിളക്ക് ജംഗ്ഷനുസമീപത്തെ ബേക്കറിയും അടപ്പിക്കാനുള്ള ശ്രമത്തെ വ്യാപാരികള്‍ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമായത്. സി.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.

വലയാതെ ജനം

ഹർത്താൽ ജന ജീവിതത്തെ സാരമായി ബാധിച്ചില്ല. ഞായറാഴ്ച്ചയും ഹർത്താലും ആയതിനാൽ നഗരത്തിൽ പൊതുവെ തിരക്കില്ലായിരുന്നു. ഹർത്താൽ പ്രഖ്യാപനം വന്നതോടെ മുൻകൂട്ടി നിശ്ചയിച്ച പല പരിപാടികളും മാറ്റി. സ്വകാര്യ വാഹനങ്ങൾക്ക് പുറമെ ഓട്ടോറിക്ഷകളും കുറവായിരുന്നു. ചുരുക്കം ചില സിറ്റി ബസുകൾ രാവിലെ ഓട്ടം നടത്തിയിരുന്നെങ്കിലും ആളുകൾ കുറഞ്ഞതോടെ സർവീസ് നിർത്തി. മുക്കം, ബാലുശ്ശേരി, നരിക്കുനി, ഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. എന്നാൽ ഈ ഭാഗങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തിയിരുന്നു. വടകര -കുറ്റ്യാടി, കണ്ണൂർ, പാലക്കാട് തുടങ്ങിയ ഇടങ്ങളിലേക്കുള്ള സ്വകാര്യ ബസുകൾ സർവീസുകൾ നടത്തിയിരുന്നു. മിഠായിത്തെരുവിലും പാളയത്തും ഹോട്ടലുകളടക്കം ചുരുക്കം ചില കടകൾ ഭാഗികമായി തുറന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമായി. അതേസമയം ട്രെയിൻ യാത്രക്കാർ ഹർത്താലിൽ വലഞ്ഞു. മലയോര മേഖലയിൽ ഹർത്താൽ പൊതുവേ സമാധാനപരമായിരുന്നു. ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. പൊതുഗതാഗതവും നിലച്ചു. ഗ്രാമീണ മേഖലകളിൽ ചില കടകൾ തുറന്നു പ്രവർത്തിച്ചു. വൈകീട്ട് ആറുമണിക്ക് ശേഷം ചുരുക്കം ചില ബസുകൾ സർവീസ് നടത്തി.

മു​ക്ക​ത്ത് ​വ്യാ​പ​ക​ ​അ​ക്ര​മം
ഫോ​റ​സ്റ്റ് ​റെ​യ്ഞ്ച് ​ഓ​ഫീ​സ​ർ​ക്കും​ ​മ​ർ​ദ്ദ​ന​മേ​റ്റു

മു​ക്കം​:​ ​ചേ​വാ​യൂ​ർ​ ​സ​ഹ.​ ​ബാ​ങ്ക് ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കോ​ൺ​ഗ്ര​സ് ​ആ​ഹ്വാ​നം​ ​ചെ​യ്ത​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​ ​ഹ​ർ​ത്താ​ലി​ൽ​ ​മു​ക്ക​ത്ത് ​വ്യാ​പ​ക​ ​അ​ക്ര​മം.​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ബ​ലം​ ​പ്ര​യോ​ഗി​ച്ച് ​അ​ട​പ്പി​ച്ചും​ ​കാ​റു​ക​ളും​ ​ബ​സ്സു​ക​ളു​മ​ട​ക്കം​ ​ഓ​ടു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ ​ത​ട​ഞ്ഞ് ​യാ​ത്ര​ക്കാ​രെ​ ​കൈ​യേ​റ്റം​ ​ചെ​യ്‌​തു.​ ​സ​ർ​വീ​സ് ​ന​ട​ത്തു​ന്ന​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​ത​ട​ഞ്ഞ് ​യാ​ത്ര​ക്കാ​ര​നാ​യ​ ​ഫോ​റ​സ്റ്റ് ​റെ​യ്ഞ്ച് ​ഓ​ഫീ​സ​റെ​ ​പി​ടി​ച്ചി​റ​ക്കി​ ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ച്ചു.​ ​നോ​ർ​ത്ത് ​കാ​ര​ശ്ശേ​രി​യി​ലെ​ ​പി.​ ​അ​ബ്ദു​ൽ​ ​ജ​ലീ​ലാ​ണ് ​പ​രി​ക്കേ​റ്റ് ​ചി​കി​ത്സ​ ​തേ​ടി​യ​ത്.​ ​ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ​ ​ബ​സ് ​ത​ട​യു​ന്ന​ത് ​വീ​ഡി​യോ​യി​ൽ​ ​പ​ക​ർ​ത്തി​ ​എ​ന്നാ​രോ​പി​ച്ചാ​ണ് ​മു​പ്പ​തോ​ളം​ ​ആ​ളു​ക​ളു​ടെ​ ​സം​ഘം​ ​ഫോ​റ​സ്റ്റ് ​ഓ​ഫി​സ​റെ​ ​മ​ർ​ദ്ദി​ച്ച​ത്.​ ​ഇ​തി​നി​ടെ​ ​കൊ​ടി​ ​കെ​ട്ടി​യ​ ​വ​ടി​ ​കൊ​ണ്ട് ​ന​ഗ​ര​സ​ഭ​ ​കൗ​ൺ​സി​ല​ർ​ ​ബ​സി​ലു​ള്ള​വ​രെ​ ​മ​ർ​ദ്ദി​ക്കു​ന്ന​ ​ദൃ​ശ്യ​വും​ ​പു​റ​ത്ത് ​വ​ന്നി​ട്ടു​ണ്ട്.​ ​സ്വ​കാ​ര്യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​ ​പി​താ​വി​ന് ​ഭ​ക്ഷ​ണ​വു​മാ​യി​ ​കാ​റി​ൽ​ ​പോ​കു​ക​യാ​യി​രു​ന്ന​ ​യു​വാ​വി​നെ​യും​ ​ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ​ ​ത​ട​ഞ്ഞു​ ​വ​ച്ച് ​കൈ​യേ​റ്റം​ ​ചെ​യ്തു.​ ​പൊ​ലീ​സെ​ത്തി​യാ​ണ് ​യു​വാ​വി​നെ​ ​ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL