SignIn
Kerala Kaumudi Online
Friday, 23 October 2026 3.46 AM IST

ക​ല്ലാ​യി​ ​പു​ഴ​യിൽ ​വീ​ണ്ടും കൈ​യേറ്റം

kall
കല്ലായി പുഴ

കോഴിക്കോട് : കല്ലായി പുഴ പുറമ്പോക്ക് ഭൂമിയിൽ വീണ്ടും കൈയേറ്റം. കഴിഞ്ഞ ദിവസം കല്ലായി പാലത്തിന് സമീപം പുഴയിൽ മണ്ണിട്ട് നികത്തുന്നതിനെതിരെ കല്ലായി പുഴ സംരക്ഷണ സമിതി താഹസിൽദാർക്ക് നൽകിയ പരാതിയിൽ പന്നിയങ്കര കസബ വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടർന്ന് പ്രവൃത്തി നടത്തിയവർ ജെ.സി.ബിയും ക്രെയിനുമായി കടന്നു കളഞ്ഞു. കല്ലായി പുഴയോട് ചേർന്ന് നേരത്തെ മംഗളം പ്രസ് പ്രവർത്തിച്ച കെട്ടിടം വാങ്ങിയ സ്ഥാപനം പുഴ നികത്തിയും പുഴ തീരത്തെ കണ്ടൽകാടുകൾ വെട്ടി തെളിച്ചതിനെതിരെയുമാണ് കല്ലായി പുഴ സംരക്ഷണ സമിതി പരാതി നൽകിയത്. കല്ലായി പുഴ തീരത്തെ കൈയേറ്റങ്ങൾക്കെതിരെ 2007 ൽ സർക്കാർ നടപടിയെടുത്തപ്പോൾ പുഴ പുറമ്പോക്ക് ഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്വമേധയാ 17 സെന്റ് പുറമ്പോക്ക് ഭൂമി സർക്കാറിലേക്ക് പത്ര സ്ഥാപനം തിരിച്ചു നൽകിയ ഭൂമിയാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം വീണ്ടും കൈയേറിയത്. നേരത്തെ സർവേ നടത്തി കൈയേറ്റം കണ്ടെത്തി ഒഴിപ്പിച്ച പുഴ പുറമ്പോക്ക് തീരങ്ങൾ വീണ്ടും കൈയേറുമ്പോൾ വീണ്ടും സർവേ നടപടികൾ നടത്തണമെന്ന നിലപാടിൽ നടപടികൾ നീട്ടി ഉദ്യോഗസ്ഥർ ഭൂമി കൈയേറ്റക്കാരെ സംരക്ഷിക്കുകയാണെന്ന് പുഴസംരക്ഷണ സമിതി ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL